Advertisment

ചർമത്തിന് ആരോഗ്യം തിളക്കവും നൽകാന്‍ ആര്യവേപ്പ് ഫെയ്‌സ് മാസ്ക് ഉപയോ​ഗിച്ചാലോ.....

New Update

ആര്യവേപ്പിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്തവർ ചുരുക്കം ചിലർ ആയിരിക്കും. അസ്വസ്ഥതകൾ അകറ്റി, ചർമത്തിന് ആരോഗ്യം തിളക്കവും നൽകാന്‍ ആര്യവേപ്പ് സഹായിക്കും. ഏതു തരം ചർമത്തിലും ധൈര്യമായി ഉപയോഗിക്കാനാവുന്ന ചില ആര്യവേപ്പ് ഫെയ്‌സ് മാസ്കുകൾ പരിചയപ്പെടാം.

Advertisment

∙ ആര്യവേപ്പ്, തേൻ,പാൽ

വരണ്ട ചർമമുള്ളവർക്ക് അനുയോജ്യം.

ആര്യവേപ്പില അരച്ചു പേസ്റ്റ് രൂപത്തിലാക്കിയത് 2 ടേബിൾസ്പൂൺ, 1 ടേബിൾസ്പൂൺ തേൻ, 1 1/2 ടേബിൾസ്പൂൺ പാൽ. ഇത്രയും ചേരുവകൾ യോജിപ്പിച്ചു മുഖത്തു തേയ്ക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

publive-image

∙ ആര്യവേപ്പ്, മുൾട്ടാണി മിട്ടി, യോഗർട്ട്

എണ്ണമയമുള്ള ചർമത്തിന് അനുയോജ്യം.

2 ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, 1 ടേബിൾസ്പൂൺ തൈര്, 3/4 ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, 1/2 ടേബിൾസ്പൂൺ റോസ്‌വാട്ടർ എന്നിവ യോജിപ്പിക്കുക. മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

∙ ആര്യവേപ്പ്, മഞ്ഞൾ, ടീ ട്രീ ഓയിൽ

മുഖക്കുരു ഉള്ളവർക്ക്.

2 ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, 1 തുള്ളി ടീ ട്രീ ഓയിൽ, 1 ടീസ്പൂൺ മഞ്ഞൾ എന്നിവ യോജിപ്പിക്കുക. മുഖക്കുരു ഉള്ള ഭാഗങ്ങളിൽ മാത്രം പുരട്ടുക. തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ശേഷം മുഖത്തു മോയ്സ്ച്യുറൈസർ ഉപയോഗിക്കാം.

Advertisment