Advertisment

ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നുണ്ടോ?; സമയം ലാഭത്തിനായി നമ്മള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി ആരോഗ്യത്തിന് നല്ലതല്ല

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

നമ്മുടെ എല്ലാവരുടെയും ഒരു ശീലമാണ് നേരത്തെ ഉണ്ടാക്കി വച്ച ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുക എന്നത്. പ്രധാനമായും സമയം ലാഭിക്കാന്‍ നമ്മള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി നമ്മുടെ ആരോഗ്യ സംരക്ഷണത്തിനല്ല ഉതകുന്നതെന്ന് എത്രപേര്‍ക്ക് അറിയാം? നമ്മള്‍ തിരിച്ചറിയേണ്ട ഒരു കാര്യമാണ് എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തില്‍ ചൂടാക്കി കഴിക്കാവുന്നതല്ലെന്ന്. അത്തരം ഭക്ഷണങ്ങളെപ്പറ്റി അറിയാം.

ചിക്കന്‍

ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച്‌ ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍, ചിക്കനില്‍ അമിതമായ പ്രൊട്ടീന്റെ സാന്നിധ്യം ഉണ്ട്. ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്നങ്ങളും മറ്റും ഉണ്ടാകും.

മുട്ട

മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം. മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കല്‍ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.

എണ്ണ

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് എല്ലാരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍. അത് അപകടമാണ്. ഇത് ക്യാന്‍സറിന് കാരണമാകും.

ബീറ്റ്റൂട്ട്, ചീര

ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് ബീറ്റ്റൂട്ടും ചീരയും. ഇവ ഒരിക്കല്‍ പാകം ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കാനായി ചൂടാക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. ചൂടാക്കുമ്പോള്‍ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറുകയും അത് ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും. ചീരയും അതുപോലെ തന്നെയാണ്.

ഉരുളക്കിഴങ്ങ്

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍, ഉരുളക്കിഴങ്ങ് സാധാരണ താപനിലയില്‍ ഏറെ നാള്‍ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമായേക്കാം.

Advertisment