New Update
/sathyam/media/media_files/AEv9fuqSPiYqTXfSfg4r.jpg)
ന്യൂഡൽഹി: സിക്കിമിലെ ലഖൻവാലിയിൽ മേഘവിസ്‌ഫോടനം. ദുരന്തത്തിൽ 23 സൈനികരെ കാണാതായെന്ന് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനം ലാച്ചൻ താഴ്വരയിവെ ടിസ്ത നദിയിൽ വെള്ളപ്പൊക്കത്തിനും കാരണമായി. ടിസ്ത നദിയിലെ പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ് ആർമി ക്യാമ്പുകളെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Advertisment
സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും വെള്ളപ്പൊക്കത്തെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചുങ്താങ് അണക്കെട്ടിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടത് പ്രദേശത്ത് 15-20 അടി വരെ ജലനിരപ്പ് ഉയരാൻ കാരണമായെന്ന് ആരോപണമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us