Advertisment

വിദ്യാലയങ്ങള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനാരംഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ടില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; നിരീക്ഷിച്ച് അധികൃതര്‍

New Update

publive-image

Advertisment

ലണ്ടന്‍: വിദ്യാലയങ്ങള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനാരംഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ടില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. സ്‌കൂള്‍ കുട്ടികളിലാണ് കൊവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിക്കുന്നതെന്ന് യുകെയിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

സെക്കണ്ടറി സ്‌കൂള്‍ കുട്ടികളില്‍ നിലവില്‍ 4.58 ശതമാനമാണ് ടിപിആര്‍. തൊട്ടുമുന്‍പുള്ള ആഴ്ച 2.81 ശതമാനമായിരുന്നു ഇത്. ഒരു മാസം മുന്‍പാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. സെപ്തംബര്‍ 25ന് അവസാനിച്ച ആഴ്ചയിലാണ് കേസുകള്‍ കുത്തനെ കൂടാന്‍ തുടങ്ങിയത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ പകര്‍ച്ചവ്യാധി വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment