Advertisment

സുഹൃത്തിനെ കൊലപ്പെടുത്തിയത് നൂറിലധികം തവണ കുത്തി! തുടര്‍ന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് വിവസ്ത്രനാക്കി; പിന്നെ 'ഹൊറര്‍ സിനിമ' യും കാണാന്‍ പോയി; 20-കാരന് 27 വര്‍ഷം തടവുശിക്ഷ

New Update

publive-image

Advertisment

സുഹൃത്തിനെ കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത 20-കാരന് 27 വര്‍ഷം തടവുശിക്ഷ. ലെവിസ് ആഷ്ഡൗണ്‍ എന്നയാളാണ് 18-കാരനായ മാര്‍ക്ക് വില്യംസിനെ കൊലപ്പെടുത്തിയത്. നൂറിലധികം തവണയാണ് ലെവിസ് മാര്‍ക്കിനെ കുത്തിയത്. ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡിലാണ് സംഭവം.

ഒരു വനപ്രദേശത്തേക്ക് മദ്യപാനത്തിനായി വിളിച്ചുവരുത്തിയാണ് ലെവിസ് മാര്‍ക്കിനെ കൊലപ്പെടുത്തിയത്. മദ്യാപനത്തിനു ശേഷം ലെവിസ് ആക്രമണം തുടങ്ങുകയായിരുന്നു. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ 107 തവണ ഇയാള്‍ സുഹൃത്തിനെ കുത്തി. തുടര്‍ന്ന് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയായിരുന്നു. മാര്‍ക്കിന്റെ ജനനേന്ദ്രിയത്തിലും മാരകമായ പരിക്കുകളുണ്ട്.

സുഹൃത്തിന്റെ തല 'ഫുട്‌ബോള്‍' പോലെ തട്ടുന്നതിന്റെയും, മരക്കമ്പുകള്‍ കൊണ്ട് മര്‍ദ്ദിക്കുന്നതിന്റെയും ഉള്‍പ്പെടെ ഏഴ് വീഡിയോകള്‍ ഇയാള്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടിലേക്ക് പോയി. തുടര്‍ന്ന് 'ദ കണ്‍ജറിംഗ് 3-ദ ഡെവിള്‍ മെയ്ഡ് മീ ഡു ഇറ്റ്' എന്ന ചിത്രം കണ്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടതിമുറിയില്‍ കുറ്റസമ്മതം നടത്തിയ പ്രതി നിര്‍വികാരനായാണ് ശിക്ഷാവിധി കേട്ടത്. മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മാര്‍ക്കിനെ വിവസത്രനാക്കി ഒരു അരുവിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് പ്രതി സ്ഥലം വിട്ടത്.

തന്നെ ശല്യപ്പെടുത്തിയതിനാണ് മാര്‍ക്കിനെ കൊന്നതെന്നാണ് ലെവിസ് പറയുന്നത്. സംഭവത്തെ അതിക്രൂരമെന്നാണ് 27 വര്‍ഷത്തെ തടവു വിധിച്ചുകൊണ്ട് ജഡ്ജി ക്രിസ്റ്റീന്‍ ലെയിംഗ് വിശേഷിപ്പിച്ചത്. സമീപകാലത്ത് കോടതി കൈകാര്യം ചെയ്ത ഏറ്റവും ക്രൂരമായ കേസാണ് ഇതെന്നും ജഡ്ജി പറഞ്ഞു.

Advertisment