Advertisment

'ലവ് അറ്റ് ഫറ്റ് സൈറ്റി'ന് പിന്നിലെ ശാസ്ത്രീയ കാരണം എന്ത്? കണ്ടെത്തലുമായി ഗവേഷകര്‍

author-image
admin
New Update

publive-image

Advertisment

ലരുടെയും ജീവിതത്തില്‍ സംഭവിച്ച ഒന്നാകാം 'ലവ് അറ്റ് ഫറ്റ് സൈറ്റ്'. ആദ്യ കാഴ്ചയില്‍ തന്നെ സംഭവിക്കുന്ന പ്രണയത്തിന് പിന്നില്‍ ഒരു ശാസ്ത്രീയ വശമുണ്ടെന്നാണ് ഗവേഷകരുടെ വാദം. നെതര്‍ലന്‍ഡ്‌സിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. 'ബ്ലൈന്‍ഡ് ഡേറ്റ്' (അപരിചിതരായ രണ്ടു പേരുടെ ആദ്യ കൂടിക്കാഴ്ച) സംഘടിപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ശരീരം വിയര്‍ക്കുന്നതും, ഹൃദയമിടിപ്പും ആദ്യ കൂടിക്കാഴ്ചയിലുണ്ടാകുന്ന പ്രണയത്തിലെ പ്രധാന ഘടകങ്ങളാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

'ബ്ലൈന്‍ഡ് ഡേറ്റി'ല്‍ സ്ത്രീയുടെയും പുരുഷന്റെയും ഭാവപ്രകടനങ്ങളും മറ്റും നിരീക്ഷിക്കാന്‍ ഗവേഷകര്‍ 'ഐ ട്രാക്കിങ്' ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു.

രണ്ടു പേര്‍ തമ്മിലുള്ള ആകര്‍ഷണത്തിന്റെ ശക്തമായ സൂചകം 'ഫിസിയോളജിക്കല്‍ സിന്‍ക്രൊണി' (വിയര്‍പ്പ്, ഹൃദയമിടിപ്പ് തുടങ്ങിയവ) ആണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ആഴത്തിലുള്ള വൈകാരിക ബന്ധത്തിന്റെ മുന്നോടിയാണ് ഇതെന്നായിരുന്നു ഗവേഷകരുടെ വിലയിരുത്തല്‍.

രഹസ്യമായതും, നിയന്ത്രിക്കാന്‍ പ്രയാസമുള്ളതുമായ ബയോളജിക്കല്‍ സിഗ്നലുകള്‍ ആളുകള്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ വൈകാരികമായി അടുപ്പിക്കാന്‍ സഹായിച്ചേക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

നെതര്‍ലന്‍ഡ്‌സിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക എലിസ്‌ക പ്രോചസ്‌കോവയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

"മനുഷ്യന്‍ സാമൂഹിക ജീവിയാണ്. പലപ്പോഴും ഹ്രസ്വമായ ഇടപെടലുകളിലൂടെ പരസ്പരം ആകര്‍ഷിക്കാനും ബന്ധിപ്പിക്കാനുമുള്ള കഴിവിലൂടെ അവര്‍ രൂപപ്പെടുന്നു'', എന്ന് പ്രോചസ്‌കോവയും സഹപ്രവര്‍ത്തകരും പഠനറിപ്പോര്‍ട്ടില്‍ കുറിച്ചു.

ഇവിടെ പങ്കാളികള്‍ തമ്മിലുള്ള 'ഫിസിയോളജിക്കല്‍ ഡൈനാമിക്‌സ്' തങ്ങള്‍ അളന്നതായി ഗവേഷകര്‍ വാദിക്കുന്നു. പുഞ്ചിരി, നോട്ടം തുടങ്ങിയവ ആകർഷണവുമായി കാര്യമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഇവര്‍ കണ്ടെത്തി. "പകരം, ഹൃദയമിടിപ്പിലും പങ്കാളികൾ തമ്മിലുള്ള സ്‌കിന്‍ കണ്‍ടക്ന്‍സിലുമാണ് (skin conductance) ആകര്‍ഷണം കണ്ടെത്തിയത്. ഇവ നിഗൂഢമായതും നിയന്ത്രിക്കാന്‍ പ്രയാസമുള്ളതുമാണ്'', ഗവേഷകര്‍ പറയുന്നു.

ഓൺലൈൻ ഡേറ്റിംഗിന്റെ ലോകത്ത്, ആകർഷണത്തെ എന്താണ് നിർവചിക്കുന്നത് എന്ന ചോദ്യം ഒരിക്കലും കൂടുതൽ പ്രസക്തമായിരുന്നില്ലെന്നും ഇവരുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 140 പുരുഷന്മാരിലും സ്ത്രീകളിലുമാണ് പഠനം നടത്തിയത്. എല്ലാവരും അവിവാഹിതരും 18-നും 38-നും ഇടയില്‍ പ്രായമുള്ളവരുമായിരുന്നു.

ഇതിൽ ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ 17 ജോഡികളാണ് രംഗത്തെത്തിയത്. ഈ ദമ്പതികളുടെ ഹൃദയമിടിപ്പുകൾ ഒരേ താളത്തിലായിരുന്നു. ഗവേഷകര്‍ ഇതിനെ ഫിസിയോളജിക്കല്‍ സിന്‍ക്രൊണി എന്ന് വിശേഷിപ്പിച്ചു. നേച്ചർ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment