Advertisment

ഓസ്ട്രേലിയന്‍ സ്‌കൂളിന് സമീപത്ത് നടന്ന ബൗണ്‍സി കാസില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ച് കുട്ടികളെയും തിരിച്ചറിഞ്ഞു; ശക്തമായ കാറ്റില്‍ ബൗണ്‍സി കാസിലുകള്‍ പറന്നുപൊങ്ങി  32 അടി താഴ്ചയിലേക്ക് പതിച്ചു !

author-image
nidheesh kumar
New Update

publive-image

Advertisment

ഓസ്ട്രേലിയന്‍ സ്‌കൂളിന് പുറത്തുള്ള ബൗണ്‍സി കാസില്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ച് കുട്ടികളെയും തിരിച്ചറിഞ്ഞു. ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. അതിശക്തമായ കാറ്റില്‍ കുട്ടികള്‍ കയറിയ ബൗണ്‍സി കാസില്‍ പറന്നുപൊങ്ങുകയും പിന്നീട് 32 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.

വടക്കന്‍ ടാസ്മാനിയയിലെ ഡെവോണ്‍പോര്‍ട്ടില്‍ ക്രിസ്മസ് അവധിക്ക് മുമ്പുള്ള ക്ലാസുകളുടെ അവസാന ആഴ്ചയിലെ ആഘോഷത്തിനിടെയാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവ ദിവസം ചെറിയ രീതിയിലുള്ള കാറ്റ് ഉണ്ടാകുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ. എന്നാല്‍ ഉണ്ടായത് അതിഭയങ്കരമായ കാറ്റാണെന്ന് സ്‌കൂളധികൃതര്‍ പറഞ്ഞു.

അപകടത്തില്‍ കൊല്ലപ്പെട്ട അഡിസണ്‍ സ്റ്റുവര്‍ട്ട് (11), പന്ത്രണ്ടു വയസ്സുകാരായ സെയ്ന്‍ മെല്ലര്‍ ജെയ് ഷീഹാന്‍, ജലൈല ജെയ്ന്‍-മാരി ജോണ്‍സ്, പീറ്റര്‍ ഡോട്ട് എന്നിവരെ വ്യാഴാഴ്ച തിരിച്ചറിഞ്ഞിരുന്നു. മൂന്ന് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ബൗണ്‍സി കാസില്‍ നിലത്ത് കെട്ടിയിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്ന് ടാസ്മാനിയ പോലീസ് കമ്മീഷണര്‍ ഡാരന്‍ ഹൈന്‍ പറഞ്ഞു.

ഭീമാകാരമായ വിധം ഊതി വീര്‍പ്പിക്കാന്‍ കഴിയാവുന്നവയാണ് ബൗണ്‍സി കാസിലുകള്‍. കുട്ടികള്‍ ഇതിനുള്ളില്‍ കയറി ചാടിക്കളിക്കുന്നതിനിടെയാണ് ശക്തമായ കാറ്റടിച്ച് ഇവ പറന്നുപൊങ്ങിയത്. ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ അപകടം 30,000-ത്തില്‍ താഴെ മാത്രം ആളുകള്‍ മാത്രമുള്ള ഡെവോണ്‍പോര്‍ട്ടിനെ തകര്‍ത്തുവെന്ന് മിസ്റ്റര്‍ മോറിസണ്‍ പറഞ്ഞു.

ഡെവോണ്‍പോര്‍ട്ടില്‍ ഉള്ളവരില്‍ ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളുമായി ബന്ധമില്ലാത്തവര്‍ ചുരുക്കം പേരേ ഉണ്ടാകൂ. ഏറെക്കുറെ ശാന്തവും വെയിലുമുള്ള ഒരു ദിവസത്തില്‍ സംഭവം എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. അഞ്ച്, ആറ് ക്ലാസുകളിലെ നാല്പതോളം കുട്ടികളാണ് സ്‌കൂള്‍ ഫണ്‍ ഡേയില്‍ പങ്കെടുത്തത്. അധ്യയന വര്‍ഷാവസാനം ആഘോഷിക്കേണ്ടിയിരുന്നത് നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് നിര്‍ഭാഗ്യകരമായ ഒരു ദുരന്തമായി മാറി,' ടാസ്മാനിയയുടെ പ്രീമിയര്‍ പീറ്റര്‍ ഗട്വെയ്ന്‍ പറഞ്ഞു.

Advertisment