Advertisment

കടലില്‍ നീന്താന്‍ ഇറങ്ങിയ ആള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; വിഴുങ്ങിയെന്ന് നാട്ടുകാര്‍! ഞെട്ടിക്കുന്ന സംഭവം നടന്നത് ഓസ്‌ട്രേലിയയില്‍-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സിഡ്‌നി: കടലില്‍ നീന്താന്‍ ഇറങ്ങിയ ആള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ സിഡ്‌നിക്ക് സമീപമുള്ള ബുക്കാന്‍ പോയിന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.

മരിച്ചയാളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1963-ന് ശേഷം സിഡ്‌നിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറുകള്‍ അടക്കം എത്തിയിരുന്നു.

ഈ ബീച്ചിനെക്കുറിച്ച് നന്നായി അറിയാവുന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഒരാള്‍ നീന്തുന്നത് കണ്ടെന്നും, പിന്നെ ഇയാളെ സ്രാവ് ആക്രമിച്ചതിന് ശേഷം വിഴുങ്ങുകയായിരുന്നുവെന്നും ക്രിസ് ലിന്റോ എന്ന ദൃക്‌സാക്ഷി പറഞ്ഞു.

Advertisment