Advertisment

ദമ്പതികള്‍ ഒന്നിച്ച് ഉറങ്ങരുത്, ചുംബിക്കാനും കെട്ടിപ്പിടിക്കാനും പാടില്ല! ലോക്ഡൗൺ നിയന്ത്രണം കടുപ്പിച്ച് ചൈനയിലെ ഷാങ്ഹായ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായി റിപ്പോര്‍ട്ട്. ആളുകളെ വീടിനു പുറത്തിറങ്ങുന്നതിൽനിന്നു പൂർണമായും ഭരണകൂടം വിലക്കി. സമീപകാലത്തു നടത്തിയ പരിശോധനകളിൽ നഗരത്തിൽ വൻതോതിൽ രോഗബാധയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.

നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകളാണ് വ്യാപകമായി അധികൃതർ ഉപയോഗിക്കുന്നത്. വീടുകളിൽ തന്നെ തുടരണമെന്നും ജനൽ തുറക്കുകയോ പാട്ടുപാടുകയോ ചെയ്യരുതെന്നും അധികൃതർ ഡ്രോൺ മുഖാന്തരം നിർദേശം നൽകുന്നു.

ആവശ്യത്തിന് ഭക്ഷണം ലഭിക്കാതിരുന്നതോടെ ആളുകള്‍ ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിക്കുകയും പാട്ടുപാടുകയും ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്.

അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഈ വീഡിയോയില്‍ കേള്‍ക്കാം. റോബോട്ടുകളെ ഉപയോഗിച്ച് നീരീക്ഷണവും ആരോഗ്യ അറിയിപ്പുകളും നടത്തുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നഗരത്തിലുടനീളം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ പല വീടുകളിലേക്കും അവശ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Advertisment