Advertisment

ഐക്യരാഷ്ട്രസഭയുടെ ടൂറിസം ബോഡിയിൽ നിന്ന് റഷ്യ പിന്മാറി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ക്യരാഷ്ട്രസഭയുടെ ടൂറിസം ബോഡിയിൽ നിന്ന് റഷ്യ പിന്മാറാൻ തീരുമാനിച്ചതായി യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ അറിയിച്ചു. യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുറാബ് പൊളോലികാഷ്‌വിലി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റഷ്യയുടെ തീരുമാനം അറിയിച്ചത്.

യുക്രൈനിലെ സൈനിക ആക്രമണത്തിന്റെ പേരിൽ റഷ്യയെ സസ്പെൻഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിന് മുമ്പായി ടൂറിസം ബോഡിയിൽ നിന്ന് പിന്മാറാനുള്ള ആഗ്രഹം റഷ്യ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്‍ പറയുന്നു.

Advertisment