Advertisment

വിമാനം പറത്തുന്നതിനിടെ പൈലറ്റ് ബോധരഹിതനായി, നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരന്‍! സംഭവം ഇങ്ങനെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനം താഴെയിറക്കി. അമേരിക്കയിലാണ് സംഭവം. ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്‌ന 208 കാരവന്‍ വിമാനത്തിലാണ് സംഭവം നടന്നത്.

ഫ്‌ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് ബോധരഹിതനാവുകയായിരുന്നു. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കണ്‍ട്രോള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്തു.

ദീര്‍ഘകാലം പൈലറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള എയര്‍ട്രാഫിക് കണ്‍ട്രോളര്‍ റോബര്‍ട്ട് മോര്‍ഗന്റെ നിര്‍ദ്ദേശപ്രകാരമാണ് യാത്രക്കാരന്‍ വിമാനം നിയന്ത്രിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. യാത്രക്കാരന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ലാത്ത, ഒരാള്‍ വിമാനം നിയന്ത്രിച്ച സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment