Advertisment

മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വാദങ്ങള്‍ പൊള്ള ! അമേരിക്കയില്‍ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ ഇന്നും നേരിടുന്ന ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് സെന്റര്‍ ഫോര്‍ ഡെമോക്രസി പ്ലൂറലിസം ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിന്റെ റിപ്പോര്‍ട്ട് ! കറുത്തവര്‍ഗക്കാരെ ഇല്ലാതാക്കാന്‍ ഗര്‍ഭച്ഛിദ്രം; ആരോഗ്യ രംഗത്ത് അവഗണന. സ്ത്രീ സുരക്ഷയും ഇല്ല ! അമേരിക്കയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവയ്ക്കുന്ന മാധ്യമങ്ങള്‍ക്കും വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

Advertisment

വാഷിങ്ടണ്‍: ലോകത്തെ മുഴുവന്‍ മനുഷ്യാവകാശത്തിന്റെ പാഠം പഠിപ്പിക്കുന്ന അമേരിക്കയില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ത് ? മനുഷ്യാവകാശ ലംഘനം ആരോപിച്ച് മറ്റ് ലോക രാജ്യങ്ങള്‍ക്ക് മോല്‍ നിരോധനവും ഉപരോധവും ആക്രമണവുമൊക്ക നടത്തുന്ന അമേരിക്കയുടെ മുഖം മൂടി അഴിഞ്ഞുവീഴുകയാണ്.

മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനയായ സെന്റര്‍ ഫോര്‍ ഡെമോക്രസി, പ്ലൂറലിസം ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിന്റെ (സിഡിപിഎച്ച്ആര്‍) റിപ്പോര്‍ട്ടിലൂടെ. ലോകത്തില്‍ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന നാടാണ് അമേരിക്കയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വംശീയതയ്ക്ക് പിന്തുണ നല്‍കുന്ന ഭരണഘടന

അമേരിക്കയുടെ ഭരണഘടനതന്നെ ഇപ്പോഴും അടിമത്തത്തെ പിന്തുണയ്ക്കുന്നതെങ്ങനെയെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിമത്തത്തെ പിന്തുണയ്ക്കുന്ന ഭരണഘടനയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്തിട്ടില്ലെന്നും സിഡിപിഎച്ച്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

publive-image

റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കന്‍ ഭരണഘടനയുടെ നാലാമത്തെ ആര്‍ട്ടിക്കിളിലെ മൂന്നാമത്തെ ക്ലോസ് പ്രകാരം അടിമയെ തന്റെ കൂടെ നിര്‍ത്താന്‍ ഉടമയായ വ്യക്തിക്ക് അധികാരം നല്‍കുകയും അടിമ രക്ഷപ്പെടുന്നതിന് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ട്.

സിഡിപിഎച്ച്ആര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയിലെ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് പ്രവിശ്യകളിലെ ഭരണഘടനകളില്‍ അമേരിക്കയിലെ തദ്ദേശീയര്‍ക്ക് അതായത് റെഡ് ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ അനുവദിക്കാത്ത വ്യവസ്ഥകള്‍ ഉണ്ട്.

publive-image

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം തങ്ങളാണെന്ന് അമേരിക്ക അവകാശപ്പെടുന്നു, എന്നാല്‍ സി.ഡി.പി.എച്ച്.ആര്‍ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ നിയമവും നീതി നല്‍കാന്‍ ബാധ്യസ്ഥരായ കോടതികളും വംശീയതയുടെ ശക്തികേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

കോടതികള്‍ വംശീയതയുടെ ഗുഹ

സിഡിപിഎച്ച്ആര്‍ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് 1994-ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന നിയമ പ്രകാരം അമേരിക്കയില്‍ സമാനമായ ഒരു കുറ്റകൃത്യം ചെയ്താല്‍ കറുത്തവര്‍ഗ്ഗക്കാര്‍ വെള്ളക്കാരേക്കാള്‍ കഠിനമായി ശിക്ഷിക്കപ്പെടും.

അമേരിക്കയിലെ കോടതികള്‍ വംശീയതയുടെ ഒരു വലിയ ഗുഹയാണ്. വെള്ളക്കാരില്‍ ഭൂരിഭാഗവും വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നു. കറുത്തവര്‍ക്ക് ഗുമസ്തരായി പോലും ജോലി കിട്ടാന്‍ പ്രയാസമാണ്.

മുഷ്യാവകാശത്തില്‍ വിവേചനം കാണിക്കരുതെന്ന് അമേരിക്ക ലോകത്തെ മുഴുവന്‍ ഉപദേശിക്കുന്നവരാണ്. എന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ ജോലി ചെയ്യുന്നവരില്‍ കറുത്തവരുടെ പങ്കാളിത്തം നന്നേ കുറവാണ്. വെള്ളക്കാര്‍ക്ക് മാത്രമെ ഈ സ്ഥലങ്ങളില്‍ ജോലി ലഭിക്കൂ.

അമേരിക്കയിലെ പള്ളികളിലും ഇതേ അവസ്ഥയാണ്. പള്ളിയിലെ പാസ്റ്റര്‍ കറുത്തവനാണെങ്കില്‍ പോലും, പള്ളി നടത്തുന്നവന്‍ വെളുത്തവനായിരിക്കും.

കറുത്തവരെ ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നു

അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ജനസംഖ്യ കുറയ്ക്കുന്നതിന് എത്രമാത്രം കാമ്പയിന്‍ നടത്തുന്നുണ്ടെന്നും സിഡിപിഎച്ച്ആര്‍ അതിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

publive-image

റിപ്പോര്‍ട്ട് അനുസരിച്ച്, കറുത്തവരുടെ ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വെള്ളക്കാരുടെ നിയന്ത്രണത്തിലുള്ള പ്ലാന്‍ഡ് പാരന്റ്ഹുഡ് ഇന്‍ അമേരിക്ക എന്ന ഒരു എന്‍ജിഒ, കറുത്തവരെ അവിടെ വശീകരിച്ച് ഗര്‍ഭച്ഛിദ്രം നടത്തുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ എണ്ണം ഇനിയും കുറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മതസ്വാതന്ത്യത്തിലും കൈകടത്തല്‍

സിഡിപിഎച്ച്ആര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അറിവ് നല്‍കുന്ന അമേരിക്ക തന്നെ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നുവെന്നാണ്. അമേരിക്കയിലെ സോണിംഗ് നിയമങ്ങള്‍ ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും മതസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് തടയുന്നു.

എന്നാല്‍ ഇതിനു വിപരീതമായി, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍, 7, 8 ക്ലാസുകളിലെ കുട്ടികളെ ചരിത്രത്തിന്റെ ഭാഗമായി ബൈബിളിന്റെ അത്ഭുതങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

തദ്ദേശിയര്‍ക്കെതിരെ ബലാത്സംഗം;ലൈംഗിക പീഡന കേസുകള്‍

സിഡിപിഎച്ച്ആര്‍ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ തദ്ദേശീയരായ റെഡ് ഇന്ത്യക്കാര്‍ അടിച്ചമര്‍ത്തപ്പെടുകയും ദാരിദ്ര്യത്തില്‍ തുടരുകയും ചെയ്യുകയാണ്. 68% റെഡ് ഇന്ത്യക്കാരുടെ വാര്‍ഷിക വരുമാനം അമേരിക്കയുടെ ശരാശരി വരുമാനത്തേക്കാള്‍ കുറവാണ്.

20% റെഡ് ഇന്ത്യക്കാരുടെ വാര്‍ഷിക വരുമാനം 5000 ഡോളര്‍ മാത്രമാണ്. തദ്ദേശീയരായ അമേരിക്കന്‍ റെഡ് ഇന്‍ഡ്യക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ എന്ന അധ്യായത്തില്‍, റെഡ് ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ നിരക്ക് യുഎസിലെ ശരാശരി ബലാത്സംഗ നിരക്കിന്റെ രണ്ടര ഇരട്ടിയും കുട്ടികള്‍ക്കെതിരായ അതിക്രമത്തിന്റെ ഇരട്ടിയുമാണ്

സ്ത്രീ സുരക്ഷയും പൊള്ള

അമേരിക്കയിലെ സ്ത്രീ സുരക്ഷയും സിഡിപിഎച്ച്ആര്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്തിട്ടുണ്ട്, സിഡിപിഎച്ച്ആര്‍ അനുസരിച്ച്, ഒരുലക്ഷം അമേരിക്കന്‍ സ്ത്രീകളില്‍ 5 പേര്‍ ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗത്തിന് ഇരയാക്കപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്.

അതേസമയം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യത്തിലും വലിയ വര്‍ധനവുണ്ട്. 2014 ആയപ്പോഴേക്കും 40 ദശലക്ഷത്തിലധികം കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു.

അമേരിക്കയിലെ ബലാത്സംഗക്കേസുകളെ ചോദ്യം ചെയ്യുന്ന സിഡിപിഎച്ച്ആര്‍, അമേരിക്കയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളില്‍ പകുതിയും അവരുടെ പങ്കാളിയോ അല്ലെങ്കില്‍ അറിയാവുന്നവരാലോ ആണെന്നും പറയുന്നു.

വോട്ടിംഗ് പ്രക്രിയയിലും കൃത്രിമം നടന്നു

അമേരിക്കയുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും ചോദ്യം ചെയ്യുന്നുണ്ട് സിഡിപിഎച്ച്ആര്‍. ഇന്നും അമേരിക്കയില്‍ ധാരാളം കറുത്ത വര്‍ഗക്കാര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചിട്ടില്ല. പല അവസരങ്ങളിലും, കറുത്തവരുടെ വോട്ടുകള്‍ പോലും കണക്കാക്കിയില്ല.

അതിനാല്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന വെള്ളക്കാര്‍ വിജയിക്കും. 2000-ല്‍ അമേരിക്കയില്‍ 1300 വോട്ടിംഗ് തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു, അതില്‍ കറുത്ത ഭൂരിപക്ഷ പോളിംഗ് സ്റ്റേഷന്റെ വോട്ടുകള്‍ അടങ്ങിയ ബാലറ്റ് പെട്ടി അപ്രത്യക്ഷമായി.

സിഡിപിഎച്ച്ആര്‍ അനുസരിച്ച്, അമേരിക്കയുടെ ജനാധിപത്യം രണ്ട് പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും മാത്രം. മൂന്നാമത്തെ പ്രത്യയശാസ്ത്രം ഉള്ളവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നു.

ആരോഗ്യ രംഗത്തും അവഗണന

സിഡിപിഎച്ച്ആര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയിലെ ഹിസ്പാനിക് ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 18% ആയിരുന്നു. എന്നാല്‍ കൊറോണയില്‍ നിന്നുള്ള മരണങ്ങളില്‍ 24% ഇവരാണ്. അതുപോലെ മൊത്തം ജനസംഖ്യയുടെ 13% കറുത്തവര്‍ഗ്ഗക്കാരാണ്. എന്നാല്‍ കൊറോണ മരണങ്ങളില്‍ 14% കറുത്തവര്‍ഗക്കാരാണ്.

ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍

അമേരിക്കന്‍ സര്‍ക്കാരുകള്‍ അമേരിക്കയിലെ മനുഷ്യാവകാശങ്ങള്‍ മാത്രമല്ല ലംഘിക്കുന്നത്. അമേരിക്കയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെമ്പാടും പ്രകടമാണ്.

സിഡിപിഎച്ച്ആര്‍ റിപ്പോര്‍ട്ട് പ്രകാരം, ഇറാഖ് യുദ്ധത്തില്‍ 90 ദശലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി, സിറിയയില്‍ 70 ദശലക്ഷത്തിലധികം, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, യെമന്‍ എന്നിവിടങ്ങളില്‍ 40 ദശലക്ഷത്തിലധികം ആളുകള്‍ അമേരിക്ക കാരണം ഭവനരഹിതരായി.

നാറ്റോ സഖ്യം അമേരിക്കയുടെ പണയമാണ. ഇത് ലോക രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക ഉപയോഗിക്കുന്നു. ഈ അസ്ഥിരീകരണ ശ്രമത്തില്‍ അഫ്ഗാനിസ്ഥാനില്‍ ഏകദേശം 2.5 ലക്ഷം പേരും യുഗോസ്ലാവിയയില്‍ 1.30 ലക്ഷം, സിറിയയില്‍ 3.5 ലക്ഷം പേരും കൊല്ലപ്പെട്ടു.

സിഡിപിഎച്ച്ആര്‍ പറയുന്നതനുസരിച്ച്, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ മാധ്യമങ്ങളും അവിടുത്തെ സംഘടനകളും അമേരിക്കയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവെക്കുക മാത്രമല്ല, അമേരിക്കയ്ക്ക് ഇഷ്ടപ്പെടാത്ത ലോക രാജ്യങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ കാണിക്കുകയും ചെയ്യുന്നു.

അമേരിക്കയുടെ പാപങ്ങള്‍ ലോകത്തിന് മുന്നില്‍ മറച്ചുവെക്കുകയും മറ്റ് രാജ്യങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന അമേരിക്കയും അതിന്റെ മാധ്യമങ്ങളും അമേരിക്കയുടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലോകമറിയാതിരിക്കാനാണ് ശ്രമിക്കുന്നത്.

Advertisment