Advertisment

സാധനസാമഗ്രികള്‍ കയറ്റി അയക്കുന്ന കാര്‍ഗോയിലേക്ക് തന്റെ മറ്റു ബാഗുകള്‍ക്കൊപ്പം അബദ്ധത്തില്‍ പേഴ്‌സും നല്‍കി യുവതി! ടേക്ക് ഓഫിന് ഒരുങ്ങിയ വിമാനത്തിന്റെ പൈലറ്റ് വിൻഡോ തുറന്ന് യുവതിയുടെ പേഴ്സ് കൈമാറി ഗ്രൗണ്ട് സ്റ്റാഫ്-വീഡിയോ വൈറല്‍

New Update

publive-image

Advertisment

സാധനസാമഗ്രികള്‍ കയറ്റി അയക്കുന്ന കാര്‍ഗോയിലേക്ക് തന്റെ മറ്റു ബാഗുകള്‍ക്കൊപ്പം പേഴ്‌സും നല്‍കിയ യുവതിക്ക്, വിമാനത്തിലെ ജീവനക്കാരുടെ സഹായത്തോടെ പേഴ്സ് തിരികെ ലഭിച്ചു. എന്നാല്‍ ജീവനക്കാര്‍ യുവതിക്ക് പേഴ്‌സ് കൈമാറിയ രീതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ടേക്ക് ഓഫിന് തയ്യാറായി നില്‍ക്കുന്ന വിമാനത്തിന്റെ വിന്‍ഡോ തുറന്ന് പൈലറ്റ്, ഗ്രൗണ്ട് സ്റ്റാഫില്‍ നിന്ന് പേഴ്‌സ് വാങ്ങുകയായിരുന്നു. തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഇതു യുവതിയുടെ സീറ്റിലെത്തിച്ചു.

വിമാനം ടേക്ക്ഓഫിനു തയാറായി നിൽക്കുകയായിരുന്നു. പേഴ്സ് യുവതിക്ക് നൽകാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. പറക്കാൻ തയ്യാറായി നിൽക്കുന്ന വിമാനത്തിലേക്ക് പേഴ്സ് എത്തിക്കാൻ സാധിക്കുമായിരുന്നില്ല. പാസഞ്ചര്‍ ബ്രിഡ്ജിന്റെ അറ്റത്തുനിന്ന് ഗ്രൗണ്ട് സ്റ്റാഫ് പൈലറ്റിന് പേഴ്‌സ് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഗ്രൗണ്ട് സ്റ്റാഫിന്റെ കണക്കുകൂട്ടല്‍ പിഴക്കാതെ പേഴ്‌സ് പൈലറ്റിന്റെ കൈയില്‍തന്നെയെത്തി. ഈ വീഡിയോയാണ് വൈറലായത്.

Advertisment