Advertisment

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയരംഗങ്ങള്‍; ഷി ജിന്‍പിങ്ങിന്റെ സമീപമിരുന്ന മുന്‍ പ്രസിഡന്റ് ഹു ജിന്താവോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കി-വീഡിയോ വൈറല്‍

New Update

publive-image

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഹു ജിന്താവോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കി. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സമീപമായിരുന്നു 79കാരനായ ഹു ജിന്താവോ ഇരുന്നത്. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

പുറത്താക്കും മുമ്പ് ഷിയോട് എന്തോ സംസാരിക്കുന്ന ജിന്താവോ ചൈനീസ് പ്രധാനമന്ത്രി ലി കെക്കിയാങിന്റെ തോളില്‍ തട്ടിയ ശേഷമാണ് നടന്നുനീങ്ങുന്നത്. ഒരാഴ്ച അടച്ചിട്ട ഹാളിലായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. എന്നാല്‍ സമാപന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു.

ഇതിനിടെയാണ് അപ്രതീക്ഷിതമായി മുന്‍ പ്രസിഡന്റിനെ പുറത്താക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. കാരണം അവ്യക്തമാണ്.

Advertisment