Advertisment

ലോകത്തെ ഏറ്റവും ചെറിയ കൊമേർഷ്യൽ റൺവേയുടെ നീളം 400 മീറ്റർ, ബുർജ് അൽ അറബ് ജുമൈറ യുടെ ഹെലിപ്പാഡിന്റെ നീളം വെറും 27 മീറ്റർ മാത്രം; ദൂരെനിന്നു പറന്നുവന്ന എയർ ക്രാഫ്റ്റ് ബുർജ് അൽ അറബ് ജുമൈറയിൽ ലാൻഡ് ചെയ്തത് മൂന്നാമത്തെ ശ്രമത്തിൽ; ഹൃദയം ത്രസിപ്പിച്ച പ്രകടനം ഇങ്ങനെ

New Update

ദുബായിലെ 56 നിലകളുള്ള " ബുർജ് അൽ അറബ് ജുമൈറ" സെവൻ സ്റ്റാർ ഹോട്ടലിന്റെ മുകളിലെ ഹെലി പ്പാഡിൽ ഒരു ചെറിയ എയർക്രാഫ്റ്റ്, സാഹസികമായി ലാൻഡ് ചെയ്തശേഷം അതേ രീതിയിൽ അത് ടേക്ക് ഓഫ് ചെയ്തത് അക്ഷരാർത്ഥത്തിൽ ലോകത്തെയാകെ അമ്പരപ്പിച്ചുകളഞ്ഞു.

Advertisment

publive-image

ഒരു ടെന്നീസ് കോർട്ടിനേക്കാൾ ചെറിയ ഹെലിപ്പാഡാണിത് .ലോകത്തെ ഏറ്റവും ചെറിയ കൊമേർഷ്യൽ റൺവേ യുടെ നീളം 400 മീറ്ററാണ്. ബുർജ് അൽ അറബ് ജുമൈറ യുടെ ഹെലിപ്പാഡിന്റെ നീളം വെറും 27 മീറ്റർ മാത്രം.

ലോകത്തെ അറിയപ്പെടുന്ന ഒരു എയർ റേസിംഗ് ചാമ്പ്യനായ പോളണ്ട് സ്വദേശി 39 കാരൻ 'ലൂക്ക് സെപെലെ' (Luke Czepiela) അത്യന്തം അപകടകരമായ ഈ പ്രകടനത്തിനുമുൻപായി 650 തവണ ഇതിനുള്ള റിഹേഴ്‌സൽ നടത്തുകയുണ്ടായി. ദൂരെനിന്നു പറന്നുവന്ന എയർ ക്രാഫ്റ്റ് ബുർജ് അൽ അറബ് ജുമൈറയിൽ ലാൻഡ് ചെയ്തത് മൂന്നാമത്തെ ശ്രമത്തിലാണ്.

publive-image

ഇവിടെ ഓർക്കേണ്ട ഒരു വസ്തുത, ഹോട്ടലിനുമുകളിൽ ലാൻഡിങ്ങിനായി എയർ ട്രാഫിക് കൺട്രോൾ സിസ്റ്റമോ മറ്റു ഫെസിലിറ്റികളോ ഒന്നും ലഭ്യമല്ലായിരുന്നു. അതൊക്കെ എയർ പോർട്ടുകളിൽ മാത്രമാണ് ലഭിക്കുന്നത്. ബുർജ് അൽ അറബ് ജുമൈറ യിൽ വിസിബിലിറ്റിയും വളരെ കുറവായിരുന്നു.

Luke Czepiela യുടെ അപാരമായ കഴിവൊന്നുമാത്രമാണ് ഈ അപൂർവ്വ ലാൻഡിങ്ങിനു പിന്നിൽ.കൂടാതെ അദ്ദേഹത്തിൻ്റെ അനുഭവപരിജ്ഞാനവും കൈമുതലായി.

publive-image

ഈ ചെറിയ വിമാനം ഈ ഉദ്യമത്തിനുവേണ്ടിമാത്രം അമേരിക്കൻ എഞ്ചിനീയർ 'മൈക്ക് പെട്ടെ' ഡിസൈൻ ചെയ്തതാണ്. ഇതിൽ ഇന്ധന ടാങ്ക് മുന്നിലാക്കുന്നതിനു പകരം പിന്നിലാക്കി.

ബുർജ് അൽ അറബ് ജുമൈറ ഹോട്ടലിലെ ഇതേ ഹെലിപ്പാഡിൽ 2005 ൽ ആന്ദ്രേ അഗാസിയും റോജർ ഫെഡററും തമ്മിൽ ടെന്നീസ് കളിച്ചിട്ടുണ്ട്. 1999 ൽ ആരംഭിച്ച ഈ ഹോട്ടലിൽ 199 എക്സിക്യൂട്ടീവ് സ്യുട്ടു കളുണ്ട്. ഏറ്റവും മുന്തിയ മുറിവാടക ഒരു ദിവസത്തേക്ക് 24000 ഡോളറാണ്.

publive-image

Advertisment