Advertisment

റമദാന്‍ മാസത്തില്‍ ഈ പണി വേണ്ട, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നടത്തുന്ന റേഡിയോ സ്റ്റേഷന്‍ പൂട്ടിച്ച് താലിബാന്‍

New Update

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന റേഡിയോ സ്‌റ്റേഷന്‍ താലിബാന്‍ പൂട്ടിച്ചു. റമദാന്‍ മാസത്തില്‍ റേഡിയോയിലൂടെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്തു എന്നാരോപിച്ചാണ് താലിബാന്റെ നീക്കം. സ്ത്രീകൾ മുൻകൈയ്യെടുത്ത് നടത്തിവരികയായിരുന്ന റേഡിയോ സ്‌റ്റേഷനാണ് താലിബാൻ അടപ്പിച്ചത്. സദായ ബനോവൻ (സ്ത്രീ ശബ്ദം) എന്ന പേരിൽ പ്രവർത്തിച്ചിരുന്ന റേഡിയോ സ്‌റ്റേഷനാണിത്. പത്ത് കൊല്ലം മുമ്പ് ആരംഭിച്ച ഈ സ്റ്റേഷനിൽ എട്ട് ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ ആറ് പേരും സ്ത്രീകളാണ്.

Advertisment

publive-image

ഇസ്ലാമിക് എമിറേറ്റായ അഫ്ഗാനിസ്ഥാനിൽ നിലവിൽ തുടർന്ന് പോരുന്ന നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് റേഡിയോ സ്‌റ്റേഷനെതിരെ താലിബാൻ നടപടിയെടുത്തത്. ഇവിടുത്തെ നയങ്ങൾ അംഗീകരിച്ച് കൊണ്ട് ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയാൽ റേഡിയോ സ്‌റ്റേഷൻ പുനരാരംഭിക്കാൻ അനുവാദം നൽകുമെന്ന് താലിബാൻ വ്യക്തമാക്കി.

എന്നാൽ റമദാൻ മാസത്തിൽ സംഗീതം പ്രക്ഷേപണം ചെയ്തിട്ടില്ലെന്നും റേഡിയോ സ്‌റ്റേഷൻ അടച്ചുപൂട്ടിക്കാനുള്ള ഗൂഢാലോചന നടത്തുകയും ശേഷമത് നടപ്പിലാക്കുകയുമാണ് താലിബാൻ ചെയ്തതെന്നും സ്റ്റേഷൻ അധികാരിയായ നാജിയാ സോറോഷ് പ്രതികരിച്ചു. യാതൊരു തരത്തിലുമുള്ള സംഗീതമോ ഈണങ്ങളോ പ്രക്ഷേപണം ചെയ്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി.

റമദാൻ മാസത്തില്‍ പാട്ടുകളും സംഗീതവും പ്രക്ഷേപണം ചെയ്യുന്നതിലൂടെ ഇസ്‌ലാമിക് രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് റേഡിയോ സ്‌റ്റേഷന്‍ പൂട്ടിയതെന്ന് പ്രവിശ്യയിലെ വിവര-സാംസ്‌കരിക വകുപ്പ് ഡയറക്ടര്‍ മൊയ്‌സുദ്ദീന്‍ അഹമ്മദി അറിയിച്ചു.

ഇസ്‌ലാമിക് എമിറേറ്റിന്റെ നിയമങ്ങള്‍ പാലിക്കുമെന്നും റമദാൻ കാലത്ത് സംഗീതം പ്രക്ഷേപണം ചെയ്യില്ലെന്നും ഉറപ്പ് നല്‍കുകയാണെങ്കില്‍ റേഡിയോ സ്‌റ്റേഷന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അഹമ്മദി പറഞ്ഞു.

തങ്ങള്‍ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും ഈ അടച്ചുപൂട്ടലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നാജിയ സോറോഷ് ആരോപിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരേ രൂക്ഷമായ ആക്രമണങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്നത്. 2021ല്‍ താലിബാന്‍ ഭരണത്തിലെത്തിയതിനെ തുടര്‍ന്ന് പല മാധ്യമസ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു.

Advertisment