Advertisment

അയർലണ്ട് സീറോ മലബാർ സഭക്ക് ബല്ലിനസ്ലോയിൽ പുതിയ കുർബാന സെൻ്റർ

author-image
nidheesh kumar
New Update

publive-image

Advertisment

ബല്ലിനസ്ലോ: അയർലണ്ടിൽ സീറോ മലബാർ സഭക്ക് പുതിയ കുർബാന സെൻ്റർ ബല്ലിനസ്ലോയിൽ (ക്ലോൺഫേർട് രൂപത, ഗാൽവേ) ആരംഭിച്ചു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേഷണൻ്റെ നിർദ്ദേശങ്ങളനുസരിച്ചു ഗോൾവേ റീജിയൻ്റെ കീഴിൽ ബാല്ലീനസ്ലോ സെൻ്റ് മേരീസ് സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി രൂപീകരിച്ചു.

ക്ലോൺഫേർട്ട് ബിഷപ്പ് മൈക്കിൾ ഡഗ്നാൻ്റെ ആശിർവാദത്തോടെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വിശ്വാസ പരിശീലന ക്ലാസ്സുകളും 3.30 നു വി. കുർബാനയും നടത്തപ്പെടും. ബല്ലിനസ്ലോ, അത്‌ലോൺ, കിലൈമോർ, പോർട്ടുംന എന്നിവിടങ്ങളിൽ നിന്നുള്ള 55 കുടുംബങ്ങൾ ആണ് കൂട്ടായ്മയിൽ ഉള്ളത്.

2023 ജനുവരി 29 ഞായറാഴ്ച ബല്ലിനസ്ലോ, ക്രിയ, ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ സീറോ മലബാർ (മലയാളം) കുർബാന അർപ്പിച്ചു. 2023-24 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ തദവസരത്തിൽ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

പുതിയ പരിഷ് കൗൺസിൽ അംഗങ്ങൾ - കൈക്കാരന്മാർ : നെവിൻ വർഗീസ്, സിനോ മാത്യു, സെക്രെട്ടറി : ടോജി കുഞ്ഞുമോൻ, പി.ആർ.ഓ : എബി ചാക്കോ, ലിറ്റർജി കോ ഓർഡിനേറ്റർ : ബിനിറ്റ സിനോ, സേഫ് ഗാർഡിങ് ഓഫീസർ : ഉൻമേഷ് ജോസഫ്, വേദപാഠം ഹെഡ്മിസ്ട്രസ് : ജോളി ടോജി. പാരിഷ് കൗൺസിൽ അംഗങ്ങൾ : മോസ്സസ് ജോർജ്, പ്രിൻസ് കോശി, അഭിലാഷ് ബേബി, ടോണി ജോസ്, സിജു എബ്രഹാം, സിജു കെ വർക്കി.

ഫെബ്രുവരി 26 തിയതി ഞായറാഴ്ച 2 മണിക്ക് വേദപാഠാക്ലാസുകൾ ആരംഭിക്കുന്നു.

റിപ്പോര്‍ട്ട്: എബി ചാക്കോ - പിആര്‍ഒ, എസ്എംസിസി ബല്ലിനസ്ലോ

Advertisment