Advertisment

'പ്രതീകാത്മക മന്ത്രിസഭയിൽ പോലും കോൺഗ്രസ്സ് പുറത്താണ്. സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോൺഗ്രസ്സിന് കൊടുക്കാമായിരുന്നു'-പരിഹസിച്ച് എ.എ. റഹീം

New Update

publive-image

Advertisment

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘പ്രതീകാത്മക നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം.

‘പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണ്. സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസ്സിന് കൊടുക്കാമായിരുന്നു,’ റഹീം ഫേസ്ബുക്കിലെഴുതി.

https://www.facebook.com/aarahimofficial/posts/4298987736847054

നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മകമായി നോട്ടീസ് അവതരിപ്പിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പി.ടി തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതീകാത്മക സഭ നടത്തിയത്. പ്രതീകാത്മക മുഖ്യമന്ത്രിയായത് പി.കെ. ബഷീറും സ്പീക്കർ ആയത് എൻ. ഷംസുദ്ദീനും ആയിരുന്നു.

aa rahim congress muslim league
Advertisment