Advertisment

കാസർഗോഡ് ഐ.എൻ.എൽ ജില്ലാ പ്രവർത്തന യോഗത്തിൽ സംഘർഷം; നേരത്തെ ഐ എൻ എല്ലിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ തന്നെയാണ് സംഘർഷത്തിന് ഇടയാക്കിയത്

New Update

publive-image

Advertisment

കാസർഗോഡ്: കാസർഗോഡ് ഐ.എൻ.എൽ ജില്ലാ പ്രവർത്തന യോഗത്തിൽ സംഘർഷം. യോഗത്തിനിടെ കാസിം ഇരിക്കൂർ, വഹാബ് വിഭാഗങ്ങൾ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. ജില്ല പ്രവർത്തക സമിതി ഉദുമയിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘർഷം.

പക്ഷപാതപരമായാണ് മെമ്പർഷിപ്പ് വിതരണം എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ബഹളവും വാക്കേറ്റവുമായി. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഒരു വിഭാഗത്തെ ഹാളിൽ നിന്ന് പുറത്താക്കി ഔദ്യോഗിക വിഭാഗം പരിപാടി തുടരുകയായിരുന്നു.

നേരത്തെ ഐ എൻ എല്ലിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ തന്നെയാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു പ്രവർത്തന സമിതി യോഗം ആരംഭിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രവർത്തകരുമായി സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇരു വിഭാഗങ്ങളും ചേരി തിരിഞ്ഞ് കയ്യാങ്കളിയിലേക്ക് പോയത്.

NEWS
Advertisment