Advertisment

കാസർകോട് സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് റോഡിൽ തലയിടിച്ചു വീണയാൾ മരിച്ചു

New Update

publive-image

കാസര്‍കോട്: കര്‍മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരുക്കേറ്റയാൾ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മുള്ളേരിയ ടൗണിൽനിന്ന് വീട്ടിലേക്കു മടങ്ങവെ കാട്ടുപന്നി കുഞ്ഞമ്പു നായരുടെ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.

Advertisment