Advertisment

പി.എസ്.സി 21 ന് മാറ്റിവെച്ച പരീക്ഷ 28ന് നടത്തും; ബിരുദ തല പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തീയതി ഉടന്‍

New Update

publive-image

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഒക്ടോബര്‍ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കും. ഒക്ടോബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കൂടാതെ ഒക്ടോബർ 21 ന് നടത്താൻ നിശ്ചയിക്കുകയും കാലവർഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷകൾ ഒക്ടോബർ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പിൽ വ്യക്തമാക്കി.

Advertisment