Advertisment

കെഎഎസ് നിയമന ശുപാര്‍ശ നവംബര്‍ ഒന്നിന്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവുമായി പി.എസ്.സി

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെ.എ.എസ്. ഓഫീസർ (ജൂനിയർ ടെം സ്കെയിൽ) ട്രെയിനി (കാറ്റഗറി നമ്പർ 186/19, 187/19, 188/19) തസ്തികയുടെ നിയമനശിപാർശ നവംബർ 1 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് നൽകുമെന്ന് പി.എസ്.സി.

നിയമന ശിപാർശയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്/ പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്. അതു പ്രകാരം സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 ലെ ഉദ്യോഗാർത്ഥികൾ അന്നേദിവസം യഥാക്രമം രാവിലെ 9.30, 10.00, 10.30 സമയക്രമത്തിൽ ആസ്ഥാന ഓഫീസിൽ തങ്ങളുടെ തിരിച്ചറിയൽ രേഖ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് പി.എസ്.സി അറിയിച്ചു.

https://www.facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION/posts/898550157500194?__cft__<0>=AZXRYTgBB42hTRmrhbu67qQ1peM3fcnsJ2Hb4S9wXGNA3Q7_rj52gn6ghJ_wWv2aHgOwEK_3Wg54FKsjS_ZkWNeoXb9VQ9z7BUQNLeqZUZ-klxme8PNNF-UvuH2xNIpM66Faw3Q1cjDvTRcFj6ni1KUE&__tn__=%2CO%2CP-R

Advertisment