Advertisment

'ഞങ്ങടെ എം.പീനേ പട്ടായ ജയിലിൽ നിന്ന് വിട്ട്‌ തരൂ പ്രസിഡന്റേ'! തായ്‌ലന്‍ഡ് നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുമായി പിവി അന്‍വര്‍ എംഎല്‍എ

New Update

publive-image

Advertisment

നിലമ്പൂര്‍: രാഹുല്‍ ഗാന്ധി വിദേശയാത്രയിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തായ്‌ലന്‍ഡിലെ രാഷ്ട്രീയനേതാവിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുമായി പിവി അന്‍വര്‍ എംഎല്‍എ. തായ്ലൻഡ് ദേശീയ അസംബ്ലി പ്രസിഡന്റ് ചുവാന്‍ ലീക്ക്‌പൈയുടെ ഫേജിലാണ് അന്‍വറിന്റെ കമന്റുകള്‍.

''ഞങ്ങടെ എം.പീനേ പട്ടായ ജയിലിൽ നിന്ന് വിട്ട്‌ തരൂ പ്രസിഡന്റേ'', ''പെട്ടെന്ന് എന്തെങ്കിലും ഒരു തീരുമാനം എടുക്കെന്റെ പ്രസിഡന്റേ.!! നട്ടുച്ച പന്തം കൊണ്ട്‌ ഇങ്ങടെ വസതി വളയാൻ മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ കൂട്ടുകാരൻ ഇവിടുന്ന് ഒരു പടയുമായി അങ്ങോട്ട്‌ പുറപ്പെട്ടിട്ടുണ്ട്‌. പഴയ പോലെ ഓൻ പത്തീസം ഒന്നുമിപ്പോ തരില്ല'' എന്നിങ്ങനെയാണ് അന്‍വറിന്റെ കമന്റുകള്‍. അന്‍വറിന്റെ കമന്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി മറുപടികളും എത്തുന്നുണ്ട്.

 

Advertisment