Advertisment

പാന്റില്‍ പരിഹാസം! അന്ന് റിജില്‍ മാക്കുറ്റിയെ ജയരാജന്‍മാര്‍ കളിയാക്കി; ഇന്ന് ആ വീഡിയോകള്‍ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ച് ബിന്ദു കൃഷ്ണ

New Update

publive-image

Advertisment

തിരുവനന്തപുരം: യുഎസിലെ ചികിൽസയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ ദുബായിൽ എത്തിയിരുന്നു. പതിവ് വേഷത്തിന് പകരം പാന്റും ഷര്‍ട്ടും ബെല്‍റ്റുെമാക്കെ ധരിച്ചായിരുന്നു അദ്ദേഹം എത്തിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.

ദിവസങ്ങൾക്ക് മുൻപ് നടന്ന കെ–റെയിൽ പ്രതിഷേധ സമരത്തിൽ പാന്റ് റെയിൽ പ്രതിഷേധ സമരത്തിൽ പതിവ് തെറ്റിച്ച് മുണ്ട് ഉടുക്കാതെ പാന്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ എംവി ജയരാജനും, പി ജയരാജനും പരിഹസിച്ചിരുന്നു.

https://www.facebook.com/BindhuKrishnaKollam/videos/1657458117942216/?t=14

ഈ വീഡിയോ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഫേസ്ബുക്കിലൂടെയായിരുന്നു ബിന്ദു കൃഷ്ണയുടെ പരിഹാസം. . ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നവര്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.

Advertisment