Advertisment

'കോൺഗ്രസ്സിന്റെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവസാനിച്ചിരിക്കുന്നു! സോണിയാജിയോട് ഒരു അപേക്ഷയുണ്ട്, കോൺഗ്രസ്സിനേ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങൾക്കും രാഹുൽഗാന്ധിക്കും നല്ലത്'-പരിഹസിച്ച് അബ്ദുള്ളക്കുട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി നേതാവ് എ.പി. അബ്ദുള്ളകുട്ടി. കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് സോണിയ ഗാന്ധിയും കുടുംബവും തിരികെ ഇറ്റലിക്കു മടങ്ങണമെന്ന് അബ്ദുള്ളകുട്ടി പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം സുവ്യക്തം. ഇത് മോദിജിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്.പരിവാർ രാജ്, മാഫിയാ രാജ് ജനങ്ങൾ വെറുക്കുന്നു എന്ന പ്രഖ്യാപനമാണ് ഈ റിസൾട്ട്...കാർഷിക സമരത്തിന്റെ പേരിൽ പഞ്ചാബിലെ ജനങ്ങളെ മാത്രമേ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ എതിരാളികൾക്ക് കഴിഞ്ഞുള്ളൂ എന്നതും സത്യം.

ഈ ഫലം ഒരു കാര്യം ഉച്ചത്തിൽ വിളിച്ചു പറയുന്നു. കോൺഗ്രസ്സിന്റെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവസാനിച്ചിരിക്കുന്നു. സോണിയാജിയോട് ഒരു അപേക്ഷയുണ്ട്. കോൺഗ്രസ്സിനേ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങൾക്കും പ്രത്യേകിച്ച് മകൻ രാഹുൽഗാന്ധിക്കും

കുടുംബത്തിനും നല്ലത്

Advertisment