Advertisment

അവസാന നാളുകളില്‍ തിലകന്‍ ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു; യാത്രയിലെല്ലാം അതിന്റെ ഫയലുകള്‍ കൊണ്ടുനടന്നു; മരിക്കുന്നതിന് മുമ്പ് ആ രേഖകള്‍ ചില തല്‍പരകക്ഷികള്‍ ഏതോ 'അജ്ഞാതകേന്ദ്ര'ത്തിലേക്ക് ഒളിച്ചുകടത്തി-വെളിപ്പെടുത്തലുമായി മകന്‍ ഷമ്മി തിലകന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അവസാന നാളുകളില്‍ നടന്‍ തിലകന്‍ ആത്മകഥയെഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് മകന്‍ ഷമ്മി തിലകന്റെ വെളിപ്പെടുത്തല്‍. ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന ഒരു കമന്റിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ആത്മകഥ എഴുതാൻ താൽപ്പര്യമുണ്ടോ എന്ന് തിലകൻ സാറിനോട് അഭിമുഖത്തിൽ ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതോർമ്മ വരുന്നു: "ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും. തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല " എന്നായിരുന്നു''-എന്നാണ് ഷമ്മിയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ച കമന്റ്.

"എന്നാൽ, അവസാന നാളുകളിൽ അദ്ദേഹം അതിനുള്ള തയ്യാറെടുപ്പിൽ തന്നെയായിരുന്നു. കുറച്ച് എഴുതിയിരുന്നു. യാത്രയിലെല്ലാം അതിന്റെ ഫയലുകൾ കൊണ്ടുനടന്നിരുന്നു. എന്നാൽ, മരിക്കുന്നതിന് ഒരാഴ്ചമുമ്പ് ആ രേഖകളെല്ലാം ഏതോ 'അജ്ഞാതകേന്ദ്ര'ത്തിലേക്ക് ചില തൽപരകക്ഷികൾ ഒളിച്ചുകടത്തി''-എന്നാണ് ഈ കമന്റിന് ഷമ്മി നല്‍കിയ മറുപടി.

Advertisment