Advertisment

പഠിക്കുന്ന കാലത്ത് തൃശൂര്‍ പൂരത്തിനായി രാവിലെ വീട്ടില്‍ നിന്നിറങ്ങുമായിരുന്നു, ഇപ്പോള്‍ പഴയ സ്വാതന്ത്ര്യമില്ല! വേഷം മാറി പൂരത്തിനെത്തിയത് പഴയതുപോലെ ആസ്വദിക്കുന്നതിനു വേണ്ടി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന്റെ ലക്ഷ്യം പബ്ലിസിറ്റിയും; പബ്ലിസിറ്റി വര്‍ധിച്ചാല്‍ ബിസിനസിന് ഗുണം ചെയ്യും, ലാഭം കൂടുമ്പോള്‍ പാവങ്ങള്‍ക്കും കൊടുക്കാം, കുറച്ച് അടിച്ചുപൊളിക്കുകയും ചെയ്യാം; വേഷം മാറി പൂരത്തിന് പോയ അനുഭവം പങ്കുവച്ച് ബോബി ചെമ്മണ്ണൂര്‍-വീഡിയോ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു.

താന്‍ സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് വേഷം മാറി ഇറങ്ങിയത്.

https://www.facebook.com/watch/?v=2807569759548672&extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing

കൂടെയുള്ളവര്‍ വീഡിയോ എടുത്തിരുന്നു. ഇത് കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നതിന് വേണ്ടിയായിരുന്നു അത്. മാത്രമല്ല, അത് ഒരു പബ്ലിസിറ്റിയും കൂടെയാണ്. പബ്ലിസിറ്റി വര്‍ധിച്ചാല്‍, ബിസിനസ് വര്‍ധിക്കും. ബിസിനസ് വര്‍ധിച്ചാല്‍ ലാഭം കൂടും. അപ്പോള്‍ പാവങ്ങള്‍ക്കും കൊടുക്കാം, കുറച്ച് തനിക്ക് അടിച്ചുപൊളിക്കുകയും ചെയ്യാമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. ബോബി ചെമ്മണ്ണൂരിന്റെ മേക്കോവര്‍ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Advertisment