Advertisment

നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നിൽകാതെ ‘ഓ തമ്പുരാനെ’ എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്ത ജനക്കൂട്ടമാണ് സിപിഎം; ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തം കമ്മികൾ' എന്ന് വിളിക്കുന്നതും-വീഡിയോ പങ്കുവെച്ച് പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: സോഷ്യലിസത്തിനൊപ്പം സാമ്രാജ്യത്വത്തിനെയും അനുകൂലിച്ചുള്ള സി.പി.എം. മുദ്രാവാക്യം പങ്കിട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കണ്ണൂരില്‍ നടന്ന സിപിഎം 23–ാം പാർട്ടി കോണ്‍ഗ്രസ് ഉദ്ഘാടന വേളയിലാണ് എ.എന്‍.ഷംസീര്‍ എംഎൽഎ ‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’ എന്ന് ഇംഗ്ലിഷില്‍ മുദ്രാവാക്യം വിളിച്ചത്. ഈ വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുദ്രാവാക്യം വിളിച്ച നേതാക്കളും അണികളും ബുദ്ധിശൂന്യരായ ഭക്ത ജനക്കൂട്ടമാണെന്നും ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ ‘അന്തംകമ്മികള്‍’ എന്ന് വിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

https://www.facebook.com/rahulbrmamkootathil/videos/1208652156547000

ഫേസ്ബുക്ക് പോസ്റ്റ്:

"Long Live Socialism

Long Live Long Live

Long Live lmperialism

Long Live Live"

സോഷ്യലിസത്തോടൊപ്പം പിണറായിക്കാലത്തെ പാർട്ടിയുടെ സാമ്രാജ്യത്വവാദവും നീണാൾ വാഴട്ടെ എന്ന് CPIM പാർട്ടി കോൺഗ്രസ്സിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളിൽ ഒന്നു കൂടി എക്സ്പോസ് ചെയ്യാനല്ല ഈ വീഡിയോ പങ്ക് വെക്കുന്നത്.

മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് പങ്ക് വെക്കാനാണ്. നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്ക്കാതെ 'ഓ തമ്പുരാനെ' എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് CPIM.

അതുകൊണ്ടാണ് 'ഗുളു ഗുളു SFI' എന്നും 'പെങ്ങൾക്കു വേണ്ട ആസാദി' എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റു വിളിക്കുന്നത്. ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തം കമ്മികൾ' എന്ന് വിളിക്കുന്നതും

Advertisment