Advertisment

സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി! ഇനി എന്റെ ഡോക്ടറനിയനോട്, അനിയൻ വിഷമിക്കരുത്. അനിയൻ യഥാർത്ഥത്തിൽ രക്ഷപെട്ടിരിക്കുകയാണ്-ജോ ജോസഫിനോട് എസ്.എസ്. ലാല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എസ്എസ് ലാല്‍. 'സിപിഐഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' എന്ന് എസ് എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ടീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേയ്ക്ക് വരണമെന്നും ലാല്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ കോൺഗ്രസുകാർ കുറച്ച് സമയത്തേയ്ക്ക് എന്നോട് ക്ഷമിക്കണം. ജീവിതത്തിൽ ആദ്യമായി ഞാൻ സി.പി.എമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ്.

"സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി"

ഇനി എന്റെ ഡോക്ടറനിയനോട്. അനിയൻ വിഷമിക്കരുത്. അനിയൻ യഥാർത്ഥത്തിൽ രക്ഷപെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാർട്ടിയിലാണ് താങ്കൾ കഴിഞ്ഞ മാസം ഓടിക്കേറിയത്.

ആശ്വസിക്കാൻ ഒരു വകയും കൂടി ഉണ്ട്. സി.പി.എം ചെയ്തതുപോലെ കോൺഗ്രസ് പാർട്ടി ബി.ജെ.പിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപെട്ടത്.

അനിയൻ ഹൃദയചികിത്സ തുടരണം. പാർട്ടി നോക്കാതെ. അഥവാ രാഷ്ടീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേയ്ക്ക് വരണം. ഇവിടെ ഒരുപാട് ഡോക്ടർമാർ ഉണ്ട്. പഴയതുപോലെ അവർ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാദ്ധ്യമങ്ങളും കാമറയും ഉണ്ട്‌.

Advertisment