Advertisment

ബാരിക്കേഡില്‍ കയറാന്‍ ശ്രമിക്കുന്ന യുവതിക്കെതിരെ അശ്ലീലം നിറഞ്ഞ വാക്കുകളിലൂടെ സൈബര്‍ ആക്രമണം രൂക്ഷം; തന്റേതല്ലാത്ത ചിത്രം പങ്കുവച്ച് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി അശോക് രംഗത്ത്; ഇത്തരം ഒരു സന്ദർഭത്തിൽ അശ്ലീലം കണ്ടെത്തുന്ന തരത്തിൽ അധഃപതിച്ചു പോയോ ഇടതുപക്ഷക്കാരെന്ന് ലക്ഷ്മിയുടെ ചോദ്യം; ജലപീരങ്കി അടിച്ചാലും ഇവന്മാരുടെ ചിന്ത മറ്റുപലതും ആയിരിക്കുമെന്ന് വനിതാ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉപദേശം

author-image
admin
Updated On
New Update

publive-image

Advertisment

ര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിനിടെ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവച്ച് വന്‍ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. യുവതിയെ ബാരിക്കേഡില്‍ കയറാന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സഹായിക്കുന്നതിനെ അശ്ലീലം നിറഞ്ഞ വാക്കുകളിലൂടെ മറ്റൊരു തരത്തിലാണ് സൈബര്‍ ആക്രമണം നടത്തുന്നവര്‍ വ്യാഖാനിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി അശോക് ആണ് ഈ യുവതിയെന്ന തരത്തിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി അശോക്. ചിത്രത്തില്‍ കാണുന്ന യുവതി താനല്ലെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം ഒരു സന്ദർഭത്തിൽ അശ്ലീലം കണ്ടെത്തുന്ന തരത്തിൽ അധഃപതിച്ചു പോയോ സ്ത്രീ ശാക്തീകരണവും വനിതാ മതിലും ആയി നടന്ന പ്രബുദ്ധ കേരളത്തിലെ ഇടതുപക്ഷക്കാരെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

https://www.facebook.com/lekshmi.ashok.3/posts/pfbid0b15SmmfqE376RoP5i39qszL5nooducGsqtn9H2zxEmJKn79xXtRGiRmcobT2xViwl

ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് പത്തനംതിട്ട കളക്ടറേറ്റ് മാർച്ചിനിടെ നടന്ന ഒരു സംഭവവുമായി ബന്ധപ്പെടുത്തി എന്റെ ഫോട്ടോ വെച്ച് വ്യാപകമായി സിപിഎം സഖാക്കൾ ട്രോളുകൾ പ്രചരിപ്പിക്കുന്നതായി കണ്ടു. കെപിസിസി വൈസ് പ്രസിഡന്റ്‌ വിടി ബല്‍റാം പങ്കെടുത്ത ഈ പരിപാടിയിൽ ജോലിതിരക്ക് കാരണം പങ്കെടുക്കാൻ കഴിയാതെ പോയതിൽ അതിയായ സങ്കടമുണ്ട്.

അല്ലയോ സൈബർ സഖാക്കളിലെ ചില വിവര ദോഷികളെ ഒന്ന് പറഞ്ഞോട്ടെ, ലിംഗവിവേചനം ഇല്ലാതെതന്നെ ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയോ ബാരിക്കേഡിന് മുകളിൽ വേണ്ടിവന്നാൽ കയറിക്കൊണ്ട് തന്നെയും ജനാധിപത്യപരമായ രീതിയിൽ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. എന്നാൽ ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നില്ല എന്നതാണ് സത്യം. ഇത്തരം ഒരു സന്ദർഭത്തിൽ അശ്ലീലം കണ്ടെത്തുന്ന തരത്തിൽ അധഃപതിച്ചു പോയോ സ്ത്രീ ശാക്തീകരണവും വനിതാ മതിലും ആയി നടന്ന പ്രബുദ്ധ കേരളത്തിലെ ഇടതുപക്ഷക്കാർ?

നിങ്ങളുടെ ഈ പോസ്റ്റുകളിലേ അശ്ലീലതയെക്കാൾ ഉപരി നിറഞ്ഞുനിൽക്കുന്ന സ്ത്രീവിരുദ്ധത മൂലമാണ് ഇന്ന് ഞാൻ ഈ പോസ്റ്റ് ഇടുന്നതും എനിക്കെതിരെ വ്യാപകമായി സൈബറിടത്തിൽ അധിക്ഷേപം നടത്തിയ വ്യക്തികൾക്കെതിരെ പത്തനംതിട്ട എസ്പിക്ക്‌ മുൻപാകെയും വനിത കമ്മീഷന് മുൻപാകെയും പരാതി കൊടുക്കുന്നത്. ഈ ഉമ്മാക്കി കൊണ്ടൊന്നും പേടിച്ചോടുന്നതല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെയും പോരാട്ട വീര്യം.

ഈ നെറികെട്ട സർക്കാരിനെതിരെയുള്ള ഒരു സമരത്തിൽ ബാരിക്കേഡിൽ കയറണമെങ്കിൽ എന്റെ ഒരു സഹപ്രവർത്തകൻ അതിന് എന്നെ സഹായിച്ചാൽ എനിക്കും ഒന്നും തോന്നില്ല സഹപ്രവർത്തകനും ഒന്നും തോന്നുന്നില്ല കാരണം ഇത് കോൺഗ്രസ് പ്രസ്ഥാനം ആണ്.

ലിംഗ ബോധമില്ലാത്ത ഇത്തരക്കാരോടൊപ്പം ഒരു സമരത്തിന് പോകുന്ന ഇടതുപക്ഷക്കാരായ എന്റെ വനിതാ സുഹൃത്തുക്കളോട് വളരേ സ്നേഹത്തോടെ തന്നെ പറയുകയാണ് ജലപീരങ്കി അടിച്ചാലും ഇവന്മാരുടെ ചിന്ത മറ്റുപലതും ആയിരിക്കും. ബാരിക്കേഡിന് മുകളിലേക്ക് വലിഞ്ഞു കയറി തന്റെ പ്രതിഷേധം അറിയിച്ച ആ പ്രിയപ്പെട്ട വനിത പ്രവർത്തകയ്ക്ക് സമര അഭിവാദ്യങ്ങൾ ഒപ്പം ആ സഹപ്രവർത്തകയെ സഹായിച്ച സഹപ്രവർത്തകന് ഹൃദയാഭിവാദ്യങ്ങൾ...

ഇനിയും സംശയമുള്ള സഖാക്കളോട് "ഇത് എന്റെ അല്ല എന്റെത് ഇങ്ങനെയല്ല"

Advertisment