Advertisment

പറപ്പിക്കില്ലടാ ഇന്‍ഡിഗോയെ നിന്നെ ഒന്നും, ഇനി ഇൻഡിഗോ വിമാനം കേരളത്തിന്‍റെ ആകാശത്ത് എങ്ങനെ പറക്കുമെന്ന് കാണണം! ഇൻഡിഗോയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളില്‍ ഇപിക്കെതിരെ ട്രോള്‍മഴ

New Update

publive-image

Advertisment

തിരുവനന്തപുരം: തനിക്ക് വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോയില്‍ ഇനി താന്‍ ഒരിക്കലും കയറില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പരാമര്‍ശത്തിനെതിരെ നവമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. ഇന്‍ഡിഗോയുടെ ഫേസ്ബുക്കിലും പേജിലും ട്രോള്‍ പേജുകളിലും നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇപി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം തുടങ്ങിയവയും ട്രോളന്‍മാരുടെ ഭാവനയിലെ വിഷയങ്ങളായി.

https://www.facebook.com/goindigo.in/posts/5296393870467550

ഇനി ഇൻഡിഗോ വിമാനം കേരളത്തിന്‍റെ ആകാശത്ത് എങ്ങനെ പറക്കുമെന്ന് കാണണമെന്ന് പരിഹസിക്കുന്നവർ വിമാനത്തിന് വിലയെത്ര എന്നും ധൈര്യമുണ്ടെങ്കിൽ റോട്ടിൽ കൂടി ഓടിച്ചു കാണിക്കെടാ എന്നും കമന്‍റിടുന്നുണ്ട്.

കേരളത്തിനു മുകളില്‍ക്കൂടി പറപ്പിക്കില്ലെടാ ഇഡിഗോയെ നിന്നെയൊന്നും എന്നാണ് കൂടുതല്‍ കമന്റുകളും. അതേസമയം ഇപിയെ അനുകൂലിക്കുന്നവർ വിമാനകമ്പനിയുടെ നടപടിയെ ചോദ്യം ചെയ്യുന്നുണ്ട്.

Advertisment