Advertisment

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൻ്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത്, സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ല! വിവാദങ്ങൾക്കിടെ ജലീലിന്റെ കുറിപ്പ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീല്‍ എംഎല്‍എ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൻ്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചതെന്നും, സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ലെന്നും ജലീല്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

സ്വാതന്ത്ര്യം മനുഷ്യൻ്റെ ജൻമാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാൻമാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു.

ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിൻ്റെയും അടിമത്തത്തിൻ്റെയും കരാള ഹസ്തങ്ങളിൽ നിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ അരങ്ങേറി.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൻ്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത്. സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ല.

ധീര കേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂർവ്വം നമുക്ക് അനുസ്മരിക്കാം. ധീര രക്തസാക്ഷികളേ, ബിഗ് സെല്യൂട്ട്. ജയ് ഹിന്ദ്.

Advertisment