Advertisment

മൈക്കിൽ കൂടി വിളിച്ച് പറയാതെ ''ആത്മഗതം" പറ്റുമോ? വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും! ട്രോളുമായി ഷാഫി പറമ്പിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ നടത്തിയ 'ആത്മഗത'ത്തിൽ ട്രോളുമായി ഷാഫി പറമ്പിൽ എം എൽ എ. നിയമസഭയിൽ വച്ച് ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന് കെ.ടി.ജലീലിനെ ഉദ്ദേശിച്ച് ശൈലജ നടത്തിയ പരാമർശത്തിലാണ് ഷാഫിയുടെ പരിഹാസം.

''മൈക്കിൽ കൂടി വിളിച്ച് പറയാതെ ''ആത്മഗതം" പറ്റുമോ? വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും''എന്നാണ് ‘മീശമാധവൻ’ എന്ന സിനിമയിലെ പ്രശസ്തമായ രംഗത്തെ ഓർമിപ്പിച്ച് പരിഹാസപൂർവം ഷാഫി കുറിച്ചത്.

നേരത്തെ ലോകായുക്ത ഭേദഗതിയിലെ ചർച്ചയിൽ ജലീൽ സംസാരിക്കാൻ തുടങ്ങുമ്പോൾ ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു ശൈലജ പറഞ്ഞത്.

കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. ഇതോടെ ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കില്‍ വ്യക്തമായി പതിയുകയായിരുന്നു.

മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് ശൈലജയുടെ ആത്മഗതം.

പരാമര്‍ശം വൈറലായതോടെ കെ കെ ശൈലജ വിശദീകരണവുമായെത്തി. "നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്''-കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment