Advertisment

നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ നിപ ബാധിച്ച് ജീവൻ വെടിയേണ്ടി വന്ന സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നു; സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു-ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോര്‍ജ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ നിപ ബാധിച്ച് ജീവൻ വെടിയേണ്ടി വന്ന സിസ്റ്റർ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നതിൽ സന്തോഷം പങ്കുവച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നെന്നും വിവാഹകാര്യം സജീഷ് വിളിച്ചറിയിച്ചതായും എല്ലാ ആശംസകളും നേരുന്നതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ നിപ ബാധിച്ച് ജീവൻ വെടിയേണ്ടി വന്ന പ്രീയപ്പെട്ട സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നു. സജീഷ് വിവാഹിതനാകുകയാണ്. സജീഷ് എന്നെ വിളിച്ച് വിവാഹ വിശേഷം പങ്കുവച്ചു. സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേർന്നു.

വധുവിന്റെ പേര് പ്രതിഭ എന്നാണ്. മക്കൾ പ്രതിഭയുമായി നല്ല രീതിയിൽ ഇണങ്ങി എന്നാണ് സജീഷ് അറിയിച്ചത്. ലിനിയുടേയും സജീഷിന്റേയും ഇളയ മകൻ ഒന്നാം ക്ലാസിലും മൂത്ത മകൻ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. പ്രതിഭയ്ക്ക് ഒരു മകളുണ്ട്. എല്ലാ സ്നേഹാശംസകളും നേരുന്നു.

Advertisment