Advertisment

ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ്‌ കണ്ടു; പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്! മകനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തെന്ന വ്യാജപ്രചാരണത്തിനെതിരെ ഉമ തോമസ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ തൃക്കാക്കര എം എൽ എ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി. ഉമയുടെയും അന്തരിച്ച പി ടി തോമസിന്‍റെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ്‌ കണ്ടു..

പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്

മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം.

പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല.

പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും.

സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ്‌ ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നൽകും.

Advertisment