Advertisment

പാലായിൽ സോളാർ ബാറ്ററി മോഷണം; മൂന്നു യുവാക്കൾ അറസ്റ്റില്‍

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ബാറ്ററികള്‍ മോഷ്ടിച്ച പ്രതികള്‍ പാലാ ഹൈ വേ പോലീസിൻ്റെ പിടിയില്‍.

എറണാകുളം പല്ലാരിമംഗലം അടിവാട് ഭാഗത്ത് പ്ലാന്തടത്തില്‍ വീട്ടില്‍ ജിഷ്ണു ആനന്ദ് (21), ഇയാളുടെ സഹോദരനായ വിഷ്ണു ആനന്ദ് (23) എറണാകുളം പല്ലാരിമംഗലം അടിവാട് ഭാഗത്ത് ആലക്കോട്ടില്‍ വീട്ടില്‍ ബാദൂഷ (18) എന്നിവരെയാണ് പാലാ ഹൈവേ പോലീസ് എസ്. ഐ. അനിൽകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി കെ .കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രാത്രി പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട കാര്‍ പരിശോധിക്കുകയും കാറിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ എട്ടു ബാറ്ററികള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇത് മോഷ്ടിച്ചുകൊണ്ട് വന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു.

സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് ഉപയോഗിക്കുന്ന ബാറ്ററികളാണ് മോഷ്ടിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മോഷണത്തിനു പുറമേ പൊതുമുതൽ നശിപ്പിച്ച കേസ്സും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പാലാ സി. ഐ. കെ.പി. ടോംസൺ പറഞ്ഞു. പാലാ ഹൈവേ പോലീസ് എസ്‌.ഐ അനില്‍കുമാര്‍, സി.പി.ഓ.മാരായ ശ്രീജിത്ത് രാജ്, സജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Advertisment