Advertisment

മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകും എന്നുറപ്പുണ്ട്, എന്നാലും ! നടന്‍ ചന്തുനാഥ് പറയുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയില്‍ പ്രതികരണവുമായി നടന്‍ ചന്തുനാഥ്. ഈ സംഭവത്തെക്കുറിച്ച് തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലെന്ന് പറയുന്നു ചന്തുനാഥ്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അവയവങ്ങള്‍ അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌ നടന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്:

അവിശ്വസനീയമാണ്!! തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022 ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്‌. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം.

പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാകും എന്ന് ഉറപ്പുണ്ട്. എന്നിരുന്നാലും മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർഅന്വേഷണങ്ങളിൽ തെളിയണം. അതല്ല 'primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍, ഹാ കഷ്ടം എന്നേ പറയാനുള്ളൂ. മരവിപ്പ്.

Advertisment