Advertisment

ഇലന്തൂരിലെ നരബലി; ഭഗവല്‍ സിംഗിന്റേതെന്ന പേരില്‍ തന്റെ പിതാവിന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നുവെന്ന് യുവാവിന്റെ പരാതി; മാനനഷ്ടക്കേസ് കൊടുക്കാന്‍ തീരുമാനം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസിലെ പ്രതികളിലൊരാളായ ഭഗവല്‍ സിംഗിന്‍റേതെന്ന പേരില്‍ തന്‍റെ അച്ഛന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കതിരെ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞദിവസം നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ തന്റെ പിതാവ്‌ പങ്കെടുത്ത ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഗോകുല്‍ പ്രസന്നന്‍ എന്ന യുവാവ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

എൻറെ പിതാവും സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയ പി കെ പ്രസന്നൻ. കഴിഞ്ഞദിവസം സഖാവ് കോടിയേരി അനുസ്മരണം സിപിഐ(എം) ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതിൽ എൻറെ പിതാവും ഉണ്ടായിരുന്നു. അതാണ് ഭഗവത് സിംഗ് എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽ പേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്ട കേസ് നൽകുന്നതാണ്.

Advertisment