Advertisment

സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത് ? സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! കെ. സുരേന്ദ്രന്റെ പരിഹാസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി

New Update

publive-image

Advertisment

കുണ്ടമൺകടവ്: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശിന്റെ സഹോദരൻ മൊഴി നൽകിയിരുന്നു. പ്രകാശ് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തെന്നും സഹോദരൻ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കി.

കേസിലെ ഈ വഴിത്തിരിവിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തി. വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി നീങ്ങുന്ന ജഗദീഷിന്റെ കഥാപാത്രത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ‘ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്’ എന്ന വാചകവും ചേർ‌ത്തിട്ടുണ്ട്.

എന്നാല്‍ ഈ പരിഹാസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരിയും രംഗത്തെത്തി. സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

https://www.facebook.com/KSurendranOfficial/posts/659325528892141

ഫേസ്ബുക്ക് പോസ്റ്റ്:

സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് !

ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്!

സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്?

ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?

സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും.

മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും........

At least മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോര്മ്മയെങ്കിലും

Advertisment