Advertisment

എസ്ഡിപിഐയുടേതെന്നു കരുതി പോർച്ചുഗലിന്റെ പതാക കീറിയ സംഭവം; യുവാവിനെതിരെ കേസെടുത്തു

New Update

publive-image

Advertisment

കണ്ണൂർ: എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി പോർച്ചുഗലിന്‍റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ കേസെടുത്തു. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഏലാങ്കോട് ദീപകിനെതിരെ പാനൂർ പൊലീസാണ് കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ്.

https://www.facebook.com/anas.mubarak.313/videos/1160843657873397/?t=14

കീറിയ ശേഷമാണ് അത് പോര്‍ച്ചുഗല്‍ പതാകയായിരുന്നു എന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരാധകരും ഇയാളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. പോർച്ചുഗലിന്റെ പതാക വലിച്ചു കീറുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Advertisment