Advertisment

'സ്നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും'! കെ സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി സ്വാമി സന്ദീപാനന്ദഗിരി; മറുപടിയുമായി സുരേന്ദ്രനും

New Update

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഒപ്പമെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പങ്കുവച്ച് സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്‍റെ ഹയാത്ത് റീജന്‍സി കണ്‍വന്‍ഷന്‍ സെന്‍റര്‍ ഉദ്ഘാടനചടങ്ങിനെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. ''സ്നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ സ്നേഹം നീക്കീടു, മോര്‍ക്ക നീ'' എന്ന അടിക്കുറിപ്പോടെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

publive-image

ഇതിന് മറുപടിയുമായി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. ''ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....ഉദരനിമിത്തം ബഹുകൃതവേഷം'' എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisment