Advertisment

വിക്രം സാരാഭായിയുടെയും മൃണാളിനി സാരാഭായിയുടെയും മകള്‍; കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകി; ചലച്ചിത്ര രംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വം! മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മല്ലികാ സാരാഭായ് ഇനി ഗവര്‍ണര്‍ക്ക് പകരം കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ അമരത്ത്‌

New Update

publive-image

Advertisment

തിരുവനന്തപുരം : ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത നര്‍ത്തകിയായ പദ്മ ഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായി സർക്കാർ നിയമിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953 ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം.

അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംല്‍ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ടറേറ്റും നേടി. ഇന്ത്യന്‍ നാട്യകലയെക്കുറിച്ച്‌ നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് മല്ലിക സാരാഭായ്.

ഗുജറാത്ത് സര്‍ക്കാറിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ്. പാരീസിലെ തിയേറ്റര്‍ ഡി ചമ്പ്‌സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ്, ഫ്രഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ഡി പാംസ് അക്കാഡെമിക് പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2010 ല്‍ ആണ് ഇന്ത്യ പദ്മഭൂഷണ്‍ ലഭിച്ചത്.

Advertisment