Advertisment

കാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും, കൊള്ളാം, നല്ല സാമർത്ഥ്യം! വി. മുരളീധരനെ പരിഹസിച്ച് ടി.ജി. മോഹന്‍ദാസ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് സംസ്ഥാന ബി.ജെ.പി. ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം മുരളീധരൻ യാദൃച്ഛികമെന്നതുപോലെ പിന്നിൽ ഏതെങ്കിലും വശത്ത് കയറിയിരിക്കുമെന്നാണ് മോഹൻദാസിന്റെ പോസ്റ്റിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും. കാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ.

Advertisment