Advertisment

ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു; അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു: കുറിപ്പുമായി എം.കെ. മുനീര്‍

New Update

publive-image

Advertisment

മലപ്പുറം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ ചികിത്സ വിവരങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐ സി യുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയമുള്ളവരെ,

എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.

എന്റെ ആൻജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു, ഐസിയുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി.

Advertisment