Advertisment

കാസർകോട് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനെ കാണാനില്ല

New Update

publive-image

കാസർകോട്: ബദിയടുക്ക ഏല്‍ക്കാനയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടാപ്പിങ് തൊഴിലാളിയായ കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28) ആണ് മരിച്ചത്. മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കഴുത്തിൽ തുണി കൊണ്ട് കുരുക്കിട്ടിരുന്നു.

ഇവരുടെ ഭര്‍ത്താവ് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെ (37) കാണാതായിട്ടുണ്ട്. . ഷേണി മഞ്ഞാറയിലെ മെറിലാന്റ് എസ്റ്റേറ്റിലെ വീട്ടിലാണ് നീതുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയമുണ്ട്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment