Advertisment

ചില മാദ്ധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത്‌ കോൺഗ്രസും നടത്തുന്നത്‌ വിമർശനമല്ല, കൊല്ലാതെ കൊല്ലുകയാണ്, ക്രൂരതക്കും ഒരതിരുണ്ട് ! ഇത്‌ തുടരരുത്‌-ചിന്ത ജെറോമിനെ പിന്തുണച്ച് പി.കെ. ശ്രീമതി

New Update

publive-image

Advertisment

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ പിന്തുണച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി. ചിന്തക്കെതിരേ കഴിഞ്ഞ കുറച്ചുനാളായി നടക്കുന്നത് അപവാദങ്ങളുടെ പെരും മഴയാണെന്നും നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുന്നത് ചിന്ത ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണെന്നും ശ്രീമതി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്:

വിമർശനമാവാം. എന്നാൽ "കേട്ട പാതി കേൾക്കാത്ത പാതി"നീചവും നികൃഷ്‌ടവുമായ വിമർശനം ഉയർത്തുനത്‌ സ്ത്രീ ആയത്‌ കൊണ്ട്‌ മാത്രം.

ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാൻ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.

സ. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച്‌ നാളുകളായി ഈ പെൺകുട്ടിയെകുറിച്ച്‌ ഇറക്കികൊണ്ടിരിക്കുന്നത്‌. വിമർശിക്കുന്നത്‌ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്‌. മാനസികമായി ഒരു പെൺകുട്ടിയെ സമൂഹമദ്ധ്യത്തിൽ ഇങ്ങനെ തളർത്തിയിടരുത്‌.

സ. ചിന്തക്കെതിരെ ചില മാദ്ധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത്‌ കോൺഗ്രസും നടത്തുന്നത്‌ വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്‌. ഇത്‌ തുടരരുത്‌.

Advertisment