Advertisment

പ്രായത്തിന്റെ കണക്ക് വെച്ച് നോക്കുമ്പോൾ 20 വർഷം, ചെറുപ്പത്തിന്റെ കണക്കിൽ മുഴുവൻ കാലയളവും, നിന്റെ പരാതികളായിരുന്നു നമുക്കിടയിലെ പ്രണയത്തിന്റെ സാക്ഷ്യം; എനിക്ക് കൂട്ട് കോൺഗ്രസ്സാണ് ; നിന്റെ കൂട്ടോളം പ്രിയപ്പെട്ടത്-പ്രണയദിനത്തില്‍ ഭാര്യ ഡോ. സൗമ്യ സരിന് കുറിപ്പുമായി ഡോ. സരിന്‍

New Update

publive-image

Advertisment

കൊച്ചി: പ്രണയദിനത്തില്‍ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഭാര്യ ഡോ. സൗമ്യ സരിനോട് തനിക്കുള്ള പ്രണയത്തെക്കുറിച്ച് വിവരിച്ചാണ് സരിന്റെ കുറിപ്പ്. പുതിയ ഉദ്യമവുമായി ബന്ധപ്പെട്ട് സൗമ്യ വിദേശത്തേക്ക് പോകുന്ന പശ്ചാത്തലത്തിലും കൂടിയാണ് സൗരിന്റെ പ്രണയം തുളുമ്പുന്ന കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രായത്തിന്റെ കണക്ക് വെച്ച് നോക്കുമ്പോൾ 20 വർഷം. ചെറുപ്പത്തിന്റെ കണക്കിൽ മുഴുവൻ കാലയളവും. നിന്റെ പരാതികളായിരുന്നു നമുക്കിടയിലെ പ്രണയത്തിന്റെ സാക്ഷ്യം.

നിന്നെ വിശ്വാസത്തിലെടുത്താൽ ലോകം മുഴുവൻ കീഴടക്കാൻ എനിക്ക് വേറൊരു തീർപ്പ് വേണ്ട; അന്നും ഇന്നും, ഇനിയെന്നും!

https://www.facebook.com/Dr.SarinP/posts/pfbid0BVcuniidBWpHvch2mLhB5rJq4mD4F2HYviE4yNT2e48m5o1G8x29MTZCf5EheeVgl

ദൂരമൊരു സൂചകമേ അല്ലായിരുന്നല്ലോ നമുക്കിടയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വൈകുന്നേരങ്ങളിൽ TVS വിക്ടർ ഓടിച്ച് പരിയാരം മെഡിക്കൽ കോളേജിലെത്താൻ 2003 ൽ മൂന്നര മണിക്കൂർ എടുത്തത് ഇനിയും അതു പോലെ തുടരും - ഷാർജ ടു ഷാർജ!

2022 ഒടുവിൽ നമ്മളെടുത്ത തീരുമാനം ഇന്ന് ഈ പ്രണയദിനത്തിൽ നമുക്കിടയിൽ കൈമാറപ്പെട്ട ഏറ്റവും സുന്ദരമായ പ്രണയ സമ്മാനമാണെന്ന് ഞാൻ തിരിച്ചറിയുന്നു.

ചില നിയോഗങ്ങളാണ് നിന്നെയും എന്നെയും കൂടുതൽ പരുവപ്പെടുത്തേണ്ടത് എന്ന ബോധ്യം നിനക്ക് കരുത്തായി കൂടെയുണ്ട്. മാസം ഒന്ന് കഴിഞ്ഞാൽ നിനക്ക് കൂട്ടിന് പാപ്പുവും ഉണ്ട്. (അമ്മേനെ യാത്രയാക്കാൻ രണ്ട് ദിവസം അവധി എടുത്ത ആളാണ്)

എനിക്ക് കൂട്ട് കോൺഗ്രസ്സാണ് ; നിന്റെ കൂട്ടോളം പ്രിയപ്പെട്ടത്. രണ്ടും കൂടുതൽ പ്രിയതരം ആയിത്തീരാൻ പുതുവഴികളിലൂടെ നമുക്ക് യാത്ര തുടരാം.

Advertisment