Advertisment

ജീവിതത്തിൽ മറ്റൊരു യാത്രയിലൂടെയാണ് പോകുന്നത്, നിങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണം; ഇപ്പോള്‍ ആശുപത്രിയിലാണ്; ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ കഴിയൂ ! സീമ വിനീതിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

New Update

publive-image

Advertisment

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയാണ് സീമ വിനീത്. സമൂഹമാധ്യമങ്ങളിലും സീമ സജീവമാണ്. സീമ ഒടുവില്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്. പോസ്റ്റ് ഇങ്ങനെ:

"എന്റെ ജീവിതത്തിൽ മറ്റൊരു യാത്രയിലൂടെയാണ് ഞാൻ പോകുന്നത്. നിങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണം. ഇപ്പോള്‍ ആശുപത്രിയിലാണ്. നാല് ദിവസത്തെ വിശ്രമം വേണം. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ കഴിയൂ. ജീവിതത്തിൽ ആഗ്രഹങ്ങൾ മാറ്റിവെക്കരുത്. നിറവേറ്റുന്നത് വരെ അത് പിന്തുടരണം. ആരുടേയും സന്തോഷത്തിനോ സമാധാനത്തിനോ വേണ്ടിയല്ല, എന്റെ സന്തോഷത്തിന് വേണ്ടിയാണ്.

ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ, എനിക്ക് കുറേ കോള്‍ വരുന്നുണ്ടായിരുന്നു. അതൊന്നും എടുക്കാന്‍ സാധിച്ചില്ല. ജോലിയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും നിങ്ങൾക്ക് സന്ദേശം അയയ്‌ക്കാം''-സീമ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സീമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Advertisment