Advertisment

ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും, ഉത്തരവാദി പാർട്ടി അല്ല ! ആകാശിന്‍റെ കൂട്ടാളി ജിജോ തിലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

New Update

publive-image

Advertisment

കണ്ണൂർ: വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്.

രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും ......ഉത്തരവാദി പാർട്ടി അല്ല ..... മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ Rss ഉം മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ് --ഞങ്ങളുടെ കൊലപാതകത്തിൻ്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു - "ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത് ''.

Advertisment