Advertisment

ആറ്റുകാലില്‍ വാണരുളും അന്നപൂര്‍ണേശ്വരിക്ക് ആറ്റുനോറ്റ് കുംഭമാസപൂരം നാളില്‍ പൊങ്കാല ! ഗാനം ആലപിച്ച് പൊങ്കാല സന്ദേശവുമായി ഗായിക കെ.എസ്. ചിത്ര-വീഡിയോ

New Update

publive-image

Advertisment

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവത്തിന് ഇന്ന് തുടക്കമായി. അടുത്തമാസം ഏഴിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. മാർച്ച് ഏഴിന് രാവിലെ 10.30ന് ആരംഭിക്കുന്ന പൊങ്കാല പകൽ 2.30ന് നിവേദിക്കും. ശേഷമുള്ള പുറത്തെഴുന്നള്ളത്ത് എട്ടിന് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും. പ്രകൃതി സൗഹൃദവും സുരക്ഷിതവുമാവട്ടെയെന്ന് പ്രശസ്ത പിന്നണി ഗായക കെ.എസ്. ചിത്ര പറഞ്ഞു.

കെ.എസ്. ചിത്രയുടെ വാക്കുകള്‍

ഓരോ ഭക്തരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവനാളുകള്‍ എത്തുകയാണ്. തിരുവനന്തപുരം ജില്ലയിലുള്ളവരെ സംബന്ധിച്ച് ആറ്റുകാല്‍ പൊങ്കാല ഒത്തുച്ചേരലിന്റെ കൂടി ആഘോഷമാണ്. ഈ ഒത്തുച്ചേരല്‍ സുരക്ഷിതവും കരുതലും നിറഞ്ഞതാകണം. നമുക്ക് മാത്രമല്ല പ്രകൃതിയെ കൂടി സംരക്ഷിക്കുന്ന പൊങ്കാല മഹോത്സവം ആകട്ടെ ഇത്തവണത്തേത്.

https://www.facebook.com/collectortvpm/videos/210243694896744

പൂര്‍ണമായും ഹരിതചട്ടം പാലിച്ച്, പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പരമാവധി ഒഴിവാക്കി ആറ്റുകാല്‍ പൊങ്കാല അവിസ്മരണീയമായ ഉത്സവമാക്കി മാറ്റാനും, നമ്മുടെ നാടിന്റെ ആഘോഷത്തെ മാലിന്യമില്ലാത്ത ഉത്സവമാക്കി മാറ്റാനും കഴിയും. എല്ലാവര്‍ക്കും പരിസ്ഥിതിസൗഹാര്‍ദ്ദമായ സുരക്ഷിതമായ പൊങ്കാല ആശംസിക്കുന്നു. ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല 'സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല.

Advertisment